Follow KVARTHA on Google news Follow Us!
ad

ശസ്ത്രക്രിയയുടെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍: ഡോക്ടറുടെ നടപടി വിവാദമാകുന്നു

ശസ്ത്രക്രിയയുടെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലിട്ട ഡോക്ടറുടെ നടപടി വിവാദത്തില്‍. രോഗിയുടെ chennai, Facebook, Allegation, Complaint, National,
ചെന്നൈ: (www.kvartha.com 31/03/2015) ശസ്ത്രക്രിയയുടെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലിട്ട ഡോക്ടറുടെ നടപടി വിവാദത്തില്‍. രോഗിയുടെ പേരുവിവരങ്ങളടക്കമുള്ള ശസ്ത്രക്രിയയുടെ ചിത്രങ്ങളാണ് ഡോക്ടര്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. തന്റെ വ്യക്തിഗത വിവരങ്ങളടക്കമുള്ള ശസ്ത്രക്രിയാ ചിത്രങ്ങള്‍ ഡോക്ടര്‍ പ്രചരിപ്പിച്ചെന്ന ആരോപണവുമായി ചെന്നൈ സ്വദേശി മുഹമ്മദ് ഫൈസല്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്.

ആരോപണത്തെ തുടര്‍ന്ന് ഡോക്ടര്‍ തന്റെ ഫേസ്ബുക്കില്‍ നിന്നും ചിത്രങ്ങള്‍ നീക്കിയെങ്കിലും പലരും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു.  മുഹമ്മദിന്റെ ഹൃദയത്തില്‍ നിന്ന് ഭീമന്‍ മുഴ നീക്കം ചെയ്യുന്ന അപൂര്‍വ ശസ്ത്രക്രിയയുടെ ചിത്രങ്ങളാണ് ഫേസ്ബുക്കിലൂടെ  പുറത്തുവിട്ടത്. ചിത്രത്തില്‍ പലരും മോശമായ രീതിയില്‍ കമന്റിടുകയും ചെയ്തിരുന്നു. ഇതോടെയാണ് മുഹമ്മദ് ഫൈസല്‍ സംഭവം ശ്രദ്ധിക്കുന്നത്. തുടര്‍ന്ന്  മുഹമ്മദ് ഡോക്ടര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

ഫേസ്ബുക്കിലൂടെ ശസ്ത്രക്രിയാ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്  തനിക്ക് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായി ഫൈസല്‍ പറയുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അക്കാദമിക് വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ജെ.എ ജയലാല്‍ സംഭവത്തില്‍ ഡോക്ടറെ കുറ്റപ്പെടുത്തി.
chennai, Facebook, Allegation, chennai, Complaint, National,

സോഷ്യല്‍ മീഡിയയുടെ ഉപയോഗം വര്‍ധിച്ചതോടെ രോഗികകളുടെ സ്വകാര്യത ലംഘിച്ച് ഇത്തരം ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്ന സംഭവം വ്യാപകമായി വര്‍ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എത്തിക്‌സ് കോഡ് ഇക്കാര്യം വിലക്കുന്നുണ്ടെന്നും ഭാവിയില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മദ്രസ അധ്യാപകരെ ബൈക്ക് തടഞ്ഞ് നിര്‍ത്തി മൂന്നംഗ സംഘം മര്‍ദിച്ചു
Keywords:  Patients upset as doctors post operation pics online, Chennai, Facebook, Allegation, Complaint, National.

Post a Comment