സൗന്ദര്യമില്ല; വധുവിനെ വേണ്ടെന്ന് പറഞ്ഞ് വിവാഹമണ്ഡപത്തില്‍ നിന്നും ഇറങ്ങിയോടി യുവാവിന്റെ ആത്മഹത്യാ ശ്രമം

 


ബീജിംഗ്: (www.kvartha.com 31/03/2015) വിവാഹദിവസം മണ്ഡപത്തിലെത്തിയ വരന്‍ വധുവിനെ കണ്ട് ഭയന്ന് ആറ്റില്‍ച്ചാടി ആത്മഹത്യക്ക് ശ്രമിച്ചു. വധുവിന് സൗന്ദര്യമില്ലെന്ന് പറഞ്ഞാണ് യുവാവ് വിവാഹമണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടി ആറ്റില്‍ച്ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.

ഒടുവില്‍ ബന്ധുക്കള്‍ ആറ്റില്‍ച്ചാടി മരണത്തോട് മല്ലടിക്കുകയായിരുന്ന യുവാവിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. ചൈനയിലെ ഹുംബേയ് പ്രവിശ്യയിലെ ഷിയാന്‍ നഗരത്തിലാണ് സംഭവം. മുപ്പത്തിമൂന്നുകാരനായ യുവാവാണ് വധുവിനെ കണ്ട് ആത്മഹ്യയ്ക്ക് ശ്രമിച്ചത്. വിവാഹത്തിന് മുമ്പ് യുവാവ് വധുവിനെ കണ്ടിരുന്നില്ല. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായതിനാല്‍  വിവാഹമണ്ഡപത്തില്‍ വച്ചായിരുന്നു ഇയാള്‍ വധുവിനെ ആദ്യമായി കണ്ടത്.

മുപ്പതുകാരിയായ വധുവിന് മോശമല്ലാത്ത സൗന്ദര്യമുണ്ടെന്നാണ്  വീട്ടുകാര്‍ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ വിവാഹവേദിയില്‍  വളരെ സന്തോഷത്തോടെയാണ് വരനെത്തിയത്. എന്നാല്‍ വധുവിനെ കണ്ടതോടെ യുവാവിന്റെ സകല പ്രതീക്ഷകളും തകര്‍ന്നുപോയി.  സൗന്ദര്യമില്ലെന്നുമാത്രമല്ല വികൃതരൂപിയുമായിരുന്നു വധു.

ഇതോടെ വധുവിന് സൗന്ദര്യമില്ലെന്നും താന്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്നും തനിക്ക് മാപ്പുനല്‍കണമെന്നും വധുവിനോട് പറഞ്ഞശേഷം യുവാവ് മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ബന്ധുക്കളില്‍ ചിലര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് ഓട്ടം നിര്‍ത്തിയില്ല. നദിക്കരയിലെത്തിയ യുവാവ് ഒട്ടും ആലോചിക്കാതെ ആഴമേറിയ ആറ്റിലേക്ക് എടുത്തുചാടുകയായിരുന്നു.

സൗന്ദര്യമില്ല; വധുവിനെ വേണ്ടെന്ന് പറഞ്ഞ് വിവാഹമണ്ഡപത്തില്‍ നിന്നും ഇറങ്ങിയോടി യുവാവിന്റെ ആത്മഹത്യാ ശ്രമംസംഭവം കണ്ടുനിന്നിരുന്ന പോലീസുകാരന്‍ യുവാവിനെ രക്ഷപ്പെടുത്താന്‍ കൂടെച്ചാടി. ഇതുകണ്ട
നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കുകയും അവര്‍ ഉടന്‍ സ്ഥലത്തെത്തി യുവാവിനെ കരയ്‌ക്കെത്തിക്കുകയുമായിരുന്നു. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നുവെന്നും വധുവിനെ ഇഷ്ടപ്പെടാത്തതിനാലാണ്  ആത്മഹത്യയ്ക്ക് മുതിര്‍ന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Beijing, China, Police, hospital, Treatment, Suicide Attempt, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia