യമനിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ 70 ജീവനക്കാരെ യൂസഫലി ചാര്‍ട്ടേഡ് വിമാനത്തില്‍ കൊച്ചിയിലെത്തിക്കും

സന: (www.kvartha.com 31/03/2015) സൗദിയും സഖ്യകക്ഷികളും യമനിലെ പുതിയ ഭരണകൂടത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ 70 ജീവനക്കാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊച്ചിയിലെത്തിക്കും. ഇവരെ ഏദന്‍ പോര്‍ട്ടില്‍നിന്ന് അയല്‍രാജ്യമായ ജിബൂട്ടിയില്‍ എത്തിച്ചാണ് കൊച്ചിയിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുള്ളത്.www.kvartha.com

നാട്ടിലെത്തിക്കുന്ന 70 തൊഴിലാളികള്‍ക്കും എം.എ. യൂസഫലി രണ്ട് മാസത്തെ ശമ്പളം നല്‍കുമെന്നാണ് വിവരം. ഇവര്‍ക്ക് വേണ്ടുന്ന എല്ലാ സൗകര്യവും യൂസഫലിയുടെ ലുലു ഗ്രൂപ്പ് സ്വന്തംനിലയ്ക്കുതന്നെയാണ് ചെയ്തുകൊടുക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kerala, Kochi, Gulf, Yemen, Sanaa, M.A.Yusafali, Lulu Group. 

Post a Comment

Previous Post Next Post