രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നത് നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

 


ഡെല്‍ഹി: (www.kvartha.com 31/03/2015) രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നത് നിരോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള നിയമ കമ്മീഷന്‍ റിപോര്‍ട്ടിന്‍മേല്‍ സമവായമുണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.

യോഗത്തില്‍ ഉയര്‍ന്ന പൊതു ആവശ്യം കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു.  തിരഞ്ഞെടുപ്പ് കേസുകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കാനും കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും റിപോര്‍ട്ടുണ്ട്.

തിരഞ്ഞെടുപ്പ് സമയത്ത് പല പാര്‍ട്ടികളും വോട്ട് നേടാനായി പണം വാരിയെറിഞ്ഞ് വോട്ടര്‍മാരെ സ്വാധീനിക്കാറുണ്ട്. ഇത് അനുവദിക്കാനാവില്ലെന്നും കമ്മീഷന്‍ പറഞ്ഞു.  തിരഞ്ഞെടുപ്പ് രംഗത്തെ പണത്തിന്റെ സ്വാധീനം കുറയ്ക്കുന്നതിനുള്ള ശുപാര്‍ശകള്‍ തയ്യാറാക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധസംഘടനകളുടെയും പ്രതിനിധികള്‍ക്കൊപ്പം മുന്‍കാലങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍  സുപ്രധാന നിര്‍ദേശങ്ങളാണ് ഉയര്‍ന്നത്.

തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി പാര്‍ട്ടികള്‍ കോര്‍പറേറ്റുകളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നത് നിരോധിക്കണമെന്ന നിര്‍ദേശം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശരിവെക്കുകയുണ്ടായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് കോര്‍പറേറ്റ് സംഭാവനകള്‍ സ്വീകരിക്കണമെന്നതാണ് യോഗത്തിലുണ്ടായ ബദല്‍ നിര്‍ദേശം. എന്നാല്‍ ഈ പണം പാര്‍ട്ടികള്‍ക്ക് എങ്ങിനെ നല്‍കണമെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നത്.

തിരഞ്ഞെടുപ്പ് ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുന്ന ചില വിദേശരാജ്യങ്ങളിലെ രീതി
രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നത് നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
പിന്തുടരണമെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നെങ്കിലും സമവായമുണ്ടായില്ല. തിരഞ്ഞെടുപ്പ് കേസുകളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ പ്രത്യേക കോടതികളോ, ഹൈക്കോടതി ബെഞ്ചുകളോ സ്ഥാപിക്കണമെന്നതാണ് യോഗത്തിലുയര്‍ന്ന മറ്റൊരു നിര്‍ദേശം. തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ മാറ്റം വരുത്താനുള്ള അധികാരം കമ്മീഷന് നല്‍കണമെന്ന പൊതു ആവശ്യവുമുയര്‍ന്നിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മദ്രസ അധ്യാപകരെ ബൈക്ക് തടഞ്ഞ് നിര്‍ത്തി മൂന്നംഗ സംഘം മര്‍ദിച്ചു
Keywords:  Election Commission Bats for a Strong Law on Political Funding, New Delhi, Report, Politics, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia