പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സംവിധാനം ചെയ്ത ചിത്രം 'മണല്‍ച്ചിത്രങ്ങള്‍' റിലീസ് ചെയ്യുന്നു
Mar 31, 2015, 08:00 IST
തിരുവനന്തപുരം: (www.kvartha.com 31.03.2015) തലസ്ഥാനത്തെ പ്രശസ്തമായ കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ശ്യാമ എസ് സംവിധാനം ചെയ്ത 'മണല്‍ച്ചിത്രങ്ങള്‍' എന്ന സിനിമ ഏപ്രില്‍ ഒന്നിനു തിയേറ്ററുകളിലെത്തും. ശ്യാമയുടെ സഹോദരിയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയുമായ ശില്‍പ എസ് ആണ് സിനിമയ്ക്ക് കഥയെഴുതിയത്. മുഖ്യ കഥാപാത്രമായ ഷൈനി ടീച്ചറെ അവതരിപ്പിക്കുന്നതും ശില്‍പതന്നെ.
അധ്യാപികയായ ഒരു അമ്മയുടെയും അവരുടെ മകന്റെയും സ്‌നേഹബന്ധത്തിന്റെ ആഴവും അധ്യാപികയും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധത്തിന്റ പരപ്പുമാണ് പ്രമേയം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ മദ്യം, മയക്കുമരുന്ന് വില്‍പ്പന സംഘങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി സമൂഹത്തിന് താക്കീത് നല്‍കുന്നതാണ് ചിത്രമെന്ന് സംവിധായികയും കഥാകാരിയും പറയുന്നു. നേരത്തേ ചിത്രം തലസ്ഥാനത്ത് ക്ഷണിക്കപ്പെട്ട സദസിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കേരളത്തിന്റെ ഭാവി പ്രതീക്ഷകളായ 40 വയസില്‍ താഴെയുള്ള 100 സ്ത്രീകളെ ദ് ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ മലയാളം വാരിക ഈ ലോക വനിതാ ദിനത്തില്‍ തെരഞ്ഞെടുത്തപ്പോള്‍ ഈ സഹോദരിമാരും അതില്‍ ഉള്‍പ്പെട്ടിരുന്നു.
മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ ഷൈനി ടീച്ചര്‍ ഒരു അമ്മ എന്ന നിലയില്‍ പരാജയമായിരുന്നു. ജോലിത്തിരക്കിനിടെ സ്വന്തം കുട്ടികളെ വേണ്ടവിധം ശ്രദ്ധിക്കാന്‍ സമയമില്ലാത്ത രക്ഷാകര്‍ത്താക്കള്‍ക്കുള്ള മുന്നറിയിപ്പാണു ചിത്രം.
തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിലെ സത്യന്‍ സ്മാരക ഹാളില്‍ ഏപ്രില്‍ ഒന്നു മുതല്‍ 1.30നും 3നും 4.30നും ആണ് പ്രദര്‍ശനം. മറ്റു ജില്ലകളിലും ഉടന്‍തന്നെ റിലീസ് ചെയ്യും. 72 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ചെറുവത്തൂരിലെ ജ്വല്ലറിയില്‍ തട്ടിപ്പ് നടത്തിയ തലശ്ശേരി സ്വദേശി റിമാന്‍ഡില്‍
Keywords: Thiruvananthapuram, Kerala, Released, film, Theater, Plus one Students, Different film from a plus one student and her sister to be released.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.