SWISS-TOWER 24/07/2023

ഭര്‍തൃമതിയെ ബലാത്സംഗം ചെയ്ത കേസില്‍ എയിംസിലെ ഡോക്ടറടക്കം 4 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 28.02.2015) ഡെല്‍ഹിയില്‍ ഭതൃമതിയെ ബലാത്സഗം ചെയ്ത കേസില്‍ എയിംസ് ആശുപത്രിയിലെ ഡോക്ടറടക്കം നാല് പേര്‍ അറസ്റ്റില്‍. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ(എയിംസ്) ന്യൂറോളജി വിഭാഗം ഡോക്ടറായ മെഹര്‍ തേസ്, ദീപക്(40), ഭാര്യ സുമ(37), കൂട്ടാളികളായ ധരംവീര്‍ കമല്‍ എന്നിവരാണ് അറസ്റ്റിലായത്.

ഹൈദരാബാദ് സ്വദേശിയായ ഡോക്ടര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഡെല്‍ഹി ഹൗസ് ഖാസിലെ ഗൗതം നഗറിലെ ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ബ്യൂട്ടീ പാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്താണ് സിക്കിം സ്വദേശിനിയായ യുവതിയെ ദമ്പതികളായ ദീപക്കും സുമനും ഡെല്‍ഹിയിലേക്ക് കൊണ്ടുവന്നത്. പിന്നീട്   വ്യഭിചാരത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ഈ കുറ്റം ചുനത്തിയാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. യുവതിയെ മെഹര്‍ തേസിന്റെ വീട്ടില്‍ എത്തിക്കാന്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 20നാണ് 26കാരിയായ ഭര്‍തൃമതിയെ ദമ്പതികള്‍ സിക്കിമില്‍ നിന്നും ഡെല്‍ഹിയിലെത്തിച്ചത്.  ഗൂര്‍ഖ റജിമെന്റിലെ ജവാനായ യുവതിയുടെ ഭര്‍ത്താവ് രാജസ്ഥാനിലാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി മെഹര്‍ തേസിന്റെ വാടക വീട്ടില്‍ വെച്ചാണ് യുവതി ബലാത്സംഗത്തിനിരയായത്. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ഭര്‍തൃമതിയെ ബലാത്സംഗം ചെയ്ത കേസില്‍ എയിംസിലെ ഡോക്ടറടക്കം 4 പേര്‍ അറസ്റ്റില്‍
വഴിക്കിലിരുന്ന് ഒരു യാത്രക്കാരി പീഡനത്തിനിരയായിട്ടുണ്ടെന്ന് പറഞ്ഞ് കരയുകയാണെന്ന് പറഞ്ഞ്
ഗൗതം നഗറിലെ ഒരു ഓട്ടോ ഡ്രൈവറാണ് പോലീസില്‍ വിവരം അറിയിച്ചത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി യുവതിയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ ബ്യൂട്ടി പാര്‍ലറില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് സുമന്‍ എന്ന സ്ത്രീയും ഭര്‍ത്താവും ചേര്‍ന്നാണ് തന്നെ ഡെല്‍ഹിയില്‍ എത്തിച്ചതെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കുട്ടികളെ സ്‌കൂളിലേക്ക് അയക്കാത്ത രക്ഷിതാക്കള്‍ക്കെതിരെ പോലിസില്‍ പ്രധാനാധ്യാപകന്റെ പരാതി

Keywords:  Sikkimese woman raped in Delhi; AIIMS doctor, 4 others arrested, Police, Coupels, Rajastan, Vehicles, Custody, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia