റഷ്യന്‍ പ്രതിപക്ഷ നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

മോസ്‌കോ: (www.kvartha.com 28.02.2015) റഷ്യയിലെ പ്രമുഖ പ്രതിപക്ഷനേതാവ് ബോറിസ്നമറ്റ്‌സോവ്(55) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രി റെഡ് സ്‌ക്വയറിന് സമീപത്തെ പാലത്തിലൂടെ നടന്നുപോകുമ്പോള്‍ കാറിലെത്തിയ അജ്ഞാതര്‍ ബോറിസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് ഏഴ് തവണയാണ് ബോറിസിനു നേരെ വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൃത്യം നടത്തിയത് വാടകക്കൊലയാളികളാണെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ പോലീസ് ഇതുവരെ  ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചതായി പോലീസ്  അറിയിച്ചു.

Russia opposition politician Boris Nemtsov shot dead, Mosco, Police, Gun attack, പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായിരുന്ന ബോറിസ് നെമറ്റ്‌സോവ് യെല്‍സിന്റെ ഭരണകാലത്ത് ഉപപ്രധാനമന്ത്രിയുമായിരുന്നു. ബോറിസ് ഒടുവില്‍ നല്‍കിയ അഭിമുഖത്തില്‍ പുടിന്‍ തന്നെ കൊല്ലുമെന്ന ഭയം പ്രകടിപ്പിച്ചിരുന്നു. കൊലയെ ഭയന്ന് ജീവിക്കാനാണെങ്കില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യുക്രൈനിലെ യുദ്ധത്തിനെതിരെ വന്‍ ബഹുജനറാലി നയിക്കാനാരിക്കെയാണ് ബോറിസിന്റെ
കൊലപാതകം. പുടിനെതിരായ പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ പ്രധാന സംഘാടകനായിരുന്നു ബോറിസ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Russia opposition politician Boris Nemtsov shot dead, Mosco, Police, Gun attack, Arrest, Report, World.

Post a Comment

Previous Post Next Post