Follow KVARTHA on Google news Follow Us!
ad

റെയില്‍വേ ബജറ്റിന് പിന്നാലെ പൊതുബജറ്റിലും കേരളത്തിന് നിരാശ

കഴിഞ്ഞദിവസം സുരേഷ് പ്രഭു പ്രഖ്യാപിച്ച റെയില്‍വേ ബജറ്റിന് പിന്നാലെ അരുണ്‍New Delhi, Railway, Budget, Kochi, Researchers, National,
ഡെല്‍ഹി: (www.kvartha.com 28.02.2015) കഴിഞ്ഞദിവസം സുരേഷ് പ്രഭു പ്രഖ്യാപിച്ച റെയില്‍വേ ബജറ്റിന് പിന്നാലെ അരുണ്‍ ജയ്റ്റ്‌ലിയുടെ പൊതുബജറ്റിലും കേരളത്തിന് നിരാശ. ബജറ്റില്‍ ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ എയിംസ് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ എയിംസിന് അനുമതിയില്ല. കഴിഞ്ഞ ബഡ്ജറ്റിലും എയിംസ് കേരളത്തിന് നല്‍കിയിരുന്നില്ല.

കൊച്ചി മെട്രോയ്ക്ക് 872.88 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ നാഷണല്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സര്‍വകലാശാലയാക്കാന്‍ ബജറ്റില്‍ തീരുമാനമായിട്ടുണ്ട്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 40 കോടി രൂപ അനുവദിച്ചു. കൊച്ചി ലൈറ്റ് ഹൗസിന് മൂന്നു കോടിയും,റബ്ബര്‍ ബോര്‍ഡിന് 161 കോടിയും അനുവദിച്ചു. കശുവണ്ടി വികസന കൗണ്‍സിലിന് നാലു കോടിയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് റിസര്‍ച്ചിന് 151 കോടിയും അനുവദിച്ചു.
No AIIMS but university of disabilities studies for Kerala

കൊച്ചി സെസിന് 6.38 കോടിയും കോഫീ ബോര്‍ഡിന് 136 കോടിയും സ്‌പൈസസ് ബോര്‍ഡിന് 95 കോടിയും ടീ ബോര്‍ഡിന് 116 കോടിയും ഫാക്ടിന് 35 കോടിയും വിക്രം സാരാഭായ് സ്‌പേസ് സെന്ററിന് 679 കോടിയും അനുവദിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: No AIIMS but university of disabilities studies for Kerala, New Delhi, Railway, Budget, Kochi, Researchers, National.

Post a Comment