Follow KVARTHA on Google news Follow Us!
ad

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 112 അടിയായി താഴ്ന്നു; വൈദ്യുതോല്‍പ്പാദനം നിര്‍ത്തുന്നു

സുപ്രീം കോടതി വിധിയുടെ ബലത്തില്‍ 142 അടി വരെയെത്തിയ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കൊടും വേനലില്‍ കുത്തനെ താഴ്ന്നു. Mullaperiyar, Electricity, Idukki, Kerala, Malayalam News.
ഇടുക്കി: (www.kvartha.com 27/02/2015) സുപ്രീം കോടതി വിധിയുടെ ബലത്തില്‍ 142 അടി വരെയെത്തിയ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കൊടും വേനലില്‍ കുത്തനെ താഴ്ന്നു. 112.3 അടി വെളളമാണ് വെളളിയാഴ്ച അണക്കെട്ടിലുളളത്. ഇതോടെ ഇവിടത്തെ വെളളത്താല്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ക്യാംപ് പവര്‍ഹൗസിലെ വൈദ്യുതോല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തമിഴ്‌നാട് വൈദ്യുതി വകുപ്പ് ആലോചിക്കുന്നു. കുടിവെളള-കാര്‍ഷിക ആവശ്യത്തിന് മാത്രം ജലോപയോഗം പരിമിതപ്പെടുത്താനാണ് ഇത്. ജലനിരപ്പ് 104 അടിയ്ക്ക് താഴേയ്‌ക്കെത്തിയാല്‍ തമിഴ്‌നാട്ടിലേക്കുള്ള നീരൊഴുക്കു നിലയ്ക്കും.

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് നിലച്ചതോടെ സെക്കന്റില്‍ 247 ഘനയടി വെള്ളമാണു തമിഴ്‌നാട്ടിലേക്കു തുറന്നുവിട്ടിരിക്കുന്നത്.ഈ ജലം ഉപയോഗിച്ചാണ് ലോവര്‍ക്യാംപില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. 42 മെഗാവാട്ട് ശേഷിയുള്ള നാല് ജനറേറ്ററുകളാണ് ഇവിടെയുള്ളത്. ഇതില്‍ ഒരു ജനറേറ്റര്‍ നവീകരണത്തിലാണ്.

നിലവില്‍ ഒരു ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു 22 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിനെതിരെ തേനി ജില്ലയിലെ കര്‍ഷകരും നാട്ടുകാരും പ്രതിഷേധത്തിലാണ്.വേനല്‍ ശക്തമാകുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ തമിഴ്‌നാട് തയ്യാറായിട്ടില്ല. ഇതിനിടെയാണ് വൈദ്യുതി ഉല്‍പ്പാദനം തുടരുന്നത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ അടുത്ത ദിവസം മുതല്‍ വൈദ്യുതി ഉല്‍പാദനം നിര്‍ത്തുമെന്നും അതോടെ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കുമെന്നുമാണു സൂചന.
Mullaperiyar, Electricity, Idukki, Kerala, Malayalam News.

നീരൊഴുക്കു നിലച്ചാല്‍ മുല്ലപ്പെരിയാറിലെ വെള്ളത്തെ ആശ്രയിച്ചു കഴിയുന്ന തേനി ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടും. മഴക്കാലം ആരംഭിക്കാന്‍ നാലുമാസത്തോളം വേണമെന്നിരിക്കെയാണ് അണക്കെട്ടിലെ ജലനിരപ്പ് സമീപകാലത്തെങ്ങുമില്ലാത്ത വിധം താഴുന്നത്. കഴിഞ്ഞ നവംബര്‍ 21നാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലെത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Mullaperiyar, Electricity, Idukki, Kerala, Malayalam News.

Post a Comment