ഹൃദയ ശസ്ത്രക്രിയയ്ക്കിടെ മലയാളി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: (www.kvartha.com 27/02/2015) ഹൃദയ ശസ്ത്രക്രിയയ്ക്കിടെ മലയാളി ജിദ്ദയില്‍ മരിച്ചു. കോഴിക്കോട് കൊളത്തറ റഹ്മാന്‍ ബസാര്‍ സ്വദേശി ചട്ടിപ്പുരയില്‍ മുഹമ്മദ് അസ്‌ലം(46) ആണ് ഹൃദയ  ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

വൃാഴാഴ്ച വൈകീട്ട് ആഞ്ചിയോപ്ലാസ്റ്റി ചികിത്സയ്ക്കുശേഷം വാര്‍ഡിലേക്കു മാറ്റിയിരുന്നു. നാട്ടിലുള്ള ഭാരൃയുമായും മാതാവുമായും ഫോണില്‍ സംസാരിച്ചിരുന്നു. രാത്രി പത്ത്മണിയോടെ വീണ്ടും ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

എണ്‍പതുകളുടെ ഒടുവില്‍ ആറുവര്‍ഷം റിയാദില്‍ ജോലിചെയ്തിരുന്നു. പിന്നീട് പതിനഞ്ച് വര്‍ഷം നാട്ടില്‍ താമസിച്ചശേഷം ആറ് വര്‍ഷം മുമ്പ് ജിദ്ദയില്‍ തിരിച്ചെത്തുകയും ജിദ്ദ ലണ്ടന്‍ ടാക്‌സി സര്‍വ്വിസില്‍ െ്രെഡവറായി ജോലിചെയ്ത് വരികയായിരുന്നു. കമ്പനി സേവനം നിര്‍ത്തിയതിനെ തുടര്‍ന്ന് ഈയിടെ സ്വകാര്യ ടാക്‌സി ഡ്രൈവറായിരുന്നു.

ചട്ടിപ്പുര ബീര്‍കോയ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാരൃ: ജസീറ. മക്കള്‍: അഞ്ജല ജബിന്‍, അജ്മല്‍, റിസ്‌വാന്‍ അന്‍സിദ സയാന്‍. സഹോദരന്‍മാര്‍ അസ്‌ലം, ആസിഫ്, ഹാരിസ്.
 Jeddah, Dies, Obituary, Kozhikode, Gulf, Muhammed Aslam, Malayali, Malayali dies after angioplasty treatment in Jeddah.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Jeddah, Dies, Obituary, Kozhikode, Gulf, Muhammed Aslam, Malayali, Malayali dies after angioplasty treatment in Jeddah.

Post a Comment

Previous Post Next Post