Follow KVARTHA on Google news Follow Us!
ad

ബജറ്റിനിടെ കവിത ചൊല്ലി യു പി എ സര്‍ക്കാരിന് ജെയ്റ്റ്‌ലിയുടെ വിമര്‍ശനം

പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ സര്‍ക്കാരിന്റെ നയങ്ങളെ ചൂണ്ടിക്കാണിക്കാനും New Delhi, Parliament, Prime Minister, Narendra Modi, National,
ഡെല്‍ഹി: (www.kvartha.com 28.02.2015) പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ സര്‍ക്കാരിന്റെ നയങ്ങളെ ചൂണ്ടിക്കാണിക്കാനും മുന്‍ യു.പി.എ സര്‍ക്കാരിനെ പരോക്ഷമായി ആക്രമിക്കാനും ജെയ്റ്റ്‌ലിയുടെ കവിത.

ഉറുദു കവിതയിലെ ഈരടികള്‍ ചൊല്ലിയാണ് ജയ്റ്റ്‌ലി മുന്‍ യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഇത് ഭരണപക്ഷത്തെ ആവേശമുണ്ടാക്കി. ശനിയാഴ്ച നടത്തിയ നൂറ് മിനിട്ട് ദൈര്‍ഘ്യമുള്ള  ബജറ്റ് അവതരണത്തിനിടെ ആദ്യത്തെ 22 മിനിട്ട് നേരം നിന്നുകൊണ്ട് വായിച്ച ജെയ്റ്റ്‌ലി ബാക്കിയുള്ള 78 മിനിറ്റും നിന്നുകൊണ്ടാണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്.

മുന്‍ യു.പി.എ സര്‍ക്കാരിനെ പരോക്ഷമായി കുത്തുന്ന പരാമര്‍ശങ്ങളായിരുന്നു ജെയ്റ്റ്‌ലി നടത്തിയത്.  ബി ജെ പി സര്‍ക്കാരിന്റെ നയങ്ങള്‍ വിവരിക്കുന്ന ഭാഗം ഉറുദു കവിതയിലെ രണ്ട് വരികള്‍ ചൊല്ലി കേള്‍പിക്കുകയും ചെയ്തു. 'ഞങ്ങള്‍ ചില പൂവുകള്‍ വിരിയിച്ചു. ഇനിയും പൂവുകള്‍ വിരിയിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ പാരമ്പര്യത്തിന്റെ പേരില്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്' എന്നായിരുന്നു ജെയ്റ്റ്‌ലിയുടെ വിമര്‍ശനം. ജെയ്റ്റ്‌ലിയുടെ ഈ പരാമര്‍ശത്തെ ഭരണപക്ഷം ഡെസ്‌കിലടിച്ചു വരവേറ്റു.

Jaitley's speech peppered with digs at UPA rule, New Delhi, Parliament, Prime Minister, ബജറ്റ് അവതരണം തുടങ്ങി ഇരുപത് മിനിട്ടായപ്പോള്‍ ഇരുന്ന് വായിക്കാന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ നിര്‍ദ്ദേശിച്ചെങ്കിലും ആവശ്യമുള്ളപ്പോള്‍ അനുവാദം ചോദിക്കാമെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രതികരണം.  പിന്നീട് രണ്ടു മിനിട്ടിന് ശേഷം ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ കസേരയില്‍ ഇരുന്ന് ജെയ്റ്റ്‌ലി വായിക്കുകയായിരുന്നു.

ഗഡ്കരി നാലാമത്തെ നിരയിലേക്ക് മാറിയിരുന്ന് ജെയ്റ്റ്‌ലിക്ക് സീറ്റ് നല്‍കുകയായിരുന്നു. വായനയ്ക്കിടെ
ജെയ്റ്റ്‌ലിക്ക് വെള്ളവും ജ്യൂസും കൊടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ലമെന്റ് ജീവനക്കാരോട് നിര്‍ദ്ദേശിക്കുകയുണ്ടായി. ജെയ്റ്റ്‌ലിയുടെ സഹോദരി മധു ഭാര്‍ഗവയും അനന്തരവള്‍ പുനിതയും പ്രസംഗം കേള്‍ക്കാന്‍ സന്ദര്‍ശക ഗാലറിയില്‍ എത്തിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Jaitley's speech peppered with digs at UPA rule, New Delhi, Parliament, Prime Minister, Narendra Modi, National.

Post a Comment