എറണാകുളം പറവൂരില്‍ തീഗോളം വീണ് 4 സെന്റ് പുരയിടം കത്തിനശിച്ചു

 


എറണാകുളം: (www.kvartha.com 28.02.2015) സംസ്ഥാനത്ത് പലയിടത്തും ആകാശത്ത് തീഗോളം കണ്ടത് പരിഭ്രാന്തിയുണര്‍ത്തിയതിന് പിന്നാലെ തീഗോളം എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിന് സമീപം കരമാല്ലൂരില്‍ തീഗോളം വീണ് നാല് സെന്റ് പുരയിടം കത്തിനശി്ചതായി റിപോര്‍ട്ട്. വെളളിയാഴ്ച രാത്രി 10 മണിയോടെയാണ് എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി ആകാശത്ത് തീഗോളം പ്രത്യക്ഷപ്പെട്ടത്.

ഭൂമിയില്‍ നിന്നും വളരെ അടുത്തായാണ് തീഗോളം ദൃശ്യമായത്. പലയിടത്തും തീഗോളങ്ങള്‍ താഴേക്കു പതിക്കുന്നതു കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. കരുമാല്ലൂര്‍ പുതുക്കാട് മാമ്പിള്ളിപ്പൊക്കത്ത് നീറിക്കോട് സ്വദേശി ദിരീഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് കത്തിക്കരിഞ്ഞത്. വിവരമറിഞ്ഞ് പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി  പരിശോധന നടത്തുകയാണ്. ദുരന്ത നിവാരണ സേനയിലെ വിദഗ്ധരും സ്ഥലത്തെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

കരുമാല്ലൂരില്‍ തീപ്പിടത്തമുണ്ടായ സ്ഥലത്തിന് സമീപം ഉണ്ടായിരുന്ന കുട്ടികള്‍ തീഗോളം വരുന്നത് കണ്ടിരുന്നു. സെക്കന്‍ഡുകള്‍ മാത്രം കാണപ്പെട്ട തീഗോളത്തിന് പിന്നാലെ പറമ്പ്ും പുരയിടവും കത്തുന്ന കാഴ്ചയാണ് കണ്ടത്. തുടര്‍ന്ന് വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ പത്രവാര്‍ത്ത കണ്ടപ്പോഴാണ് തീഗോളമാണോ വീണതെന്ന സംശയം പ്രദേശവാസികള്‍ക്കുണ്ടായത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

എറണാകുളം പറവൂരില്‍ തീഗോളം വീണ് 4 സെന്റ് പുരയിടം കത്തിനശിച്ചുതീഗോളം കടന്നുപോയതിനു പിന്നാലെ പല ജില്ലകളിലും ഇടിയോടു കൂടിയ മഴയും
അനുഭവപ്പെട്ടിരുന്നു. ചില ജില്ലകളില്‍ ഭൂചലനമുണ്ടായതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഉല്‍ക്കമഴയാണ് തീഗോളത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെപ്പറ്റി വിദഗ്ദ സംഘം അന്വേഷണം ആരംഭിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്തു കണ്ട തീഗോളം ഉപഗ്രഹത്തിന്റെയോ റോക്കറ്റിന്റെയോ ഭാഗങ്ങളാകാമെന്നു ശാസ്ത്രനിരീക്ഷകനായ ഡോ. എ. രാജഗോപാല്‍ കമ്മത്ത് അഭിപ്രായപ്പെട്ടിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
16 കാരന്‍ ബൈക്കോടിച്ചതിനു ബൈക്കുടമയ്‌ക്കെതിരെ കേസ്
Keywords:  Ernakulam, Kottayam, Idukki, Report, palakkad, Kozhikode, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia