കെജ്‌രിവാളുമായി അഭിപ്രായ വ്യത്യാസം: യോഗേന്ദ്ര യാദവ് പാര്‍ട്ടി വിടുമെന്ന് സൂചന

 


ഡെല്‍ഹി: (www.kvartha.com 28.02.2015) ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി സ്ഥാപകനേതാക്കളില്‍ ഒരാളായ യോഗേന്ദ്ര യാദവ് പാര്‍ട്ടി വിടുമെന്ന് സൂചന.

കെജ്‌രിവാളുമായി അഭിപ്രായ വ്യത്യാസം: യോഗേന്ദ്ര യാദവ് പാര്‍ട്ടി വിടുമെന്ന് സൂചനകെജ്‌രിവാളിന്റെ പ്രവര്‍ത്തനരീതികളെയും പാര്‍ട്ടിയിലെ ജനാധിപത്യത്തെയും ചോദ്യം ചെയ്ത് യാദവ് മുതിര്‍ന്ന നേതാക്കള്‍ക്ക് നേരത്തെ കത്തെഴുതിയിരുന്നു. അതേസമയം യോഗേന്ദ്ര യാദവിന്റെ നടപടികളോട് പാര്‍ട്ടിയിലെ പല നേതാക്കളും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

കെജ്‌രിവാളും യോഗേന്ദ്ര യാദവും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യാദവിന് രാഷ്ട്രീയ കാര്യസമിതിയിലെ നേതൃസ്ഥാനം നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഇക്കാര്യത്തെ കുറിച്ച്  പ്രതികരിക്കാനില്ലെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.

വ്യാഴാഴ്ച ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇതേച്ചൊല്ലി അഭിപ്രായ വ്യത്യാസങ്ങള്‍
ഉയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതി പുനഃസംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അരവിന്ദ് കെജ്‌രിവാളിനെയാണ് യോഗം ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഗള്‍ഫുകാരന്റെ ഭാര്യയുടെ കിടപ്പറയില്‍ നിന്നും പിടികൂടിയ വാഹനബ്രോക്കര്‍ക്ക് നാട്ടുകാരുടെ ക്രൂരമര്‍ദനം

Keywords:  AAP's Yogendra Yadav on his way out? Party gives Arvind Kejriwal right to rejig panel, New Delhi, Chief Minister, Politics, Criticism, Letter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia