Follow KVARTHA on Google news Follow Us!
ad

ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സൂര്യനെല്ലി കേസ് പ്രതികള്‍ സുപ്രീംകോടതിയില്‍

സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ തടവുശിക്ഷ വിധിച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ സുപ്രീംകോടതിയില്‍ Culprits, Infamous, Suryanelli Girl, Eape case, Supreme Court, Kerala High Court, Moral behavior, Cictim girl, Guilty in the crime, Suryanelli convicts approach SC questioning HC verdict
ന്യൂഡല്‍ഹി:(www.kvartha.com 31.08.2014) സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ തടവുശിക്ഷ വിധിച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. സൂര്യനെല്ലി പെണ്‍കുട്ടിക്ക് അനുകൂലമായ വിധിക്കെതിരെയാണ് ഹര്‍ജി.

അഡ്വ. കെ.എന്‍.ജോസ്, ജേക്കബ് സ്റ്റീഫന്‍, അലിയാര്‍, ദാവൂദ്, അജി, ജിമ്മി എന്നിവരാണ് അപ്പീല്‍ നല്‍കിയത്. കേസില്‍ ഇരയായ സൂര്യനെല്ലി പെണ്‍കുട്ടിയുടെ സ്വഭാവശുദ്ധി പരിഗണിക്കേണ്ടതില്ലെന്നും പരാതി പരിഗണിച്ചാല്‍ മതിയെന്നും 2008ല്‍ ഹൈകോടതി വിധിച്ചിരുന്നു. എന്നാല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സ്വഭാവശുദ്ധിയെ കുറിച്ച് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ തെറ്റാണെന്നാണ് പ്രതികള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി.

കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ സ്വഭാവശുദ്ധി പരിഗണിക്കേണ്ടതില്ലെന്നും പരാതി പരിഗണിച്ചാല്‍ മതിയെന്നും 2008ല്‍ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 29 പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്.

2005ല്‍ കോടതി സൂര്യനെല്ലി കേസിലെ പ്രതികളെ വെറുതെ വിട്ടതിനുശേഷമാണ് പീഡനക്കേസുകളുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വന്നതെന്നും അതുകൊണ്ട് ഒരിക്കല്‍ വെറുതെ വിട്ട തങ്ങളെ വീണ്ടും ശിക്ഷിക്കുന്നത് നീതിയല്ലെന്നുമാണ് അപ്പീലില്‍ പറയുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Culprits, Infamous, Suryanelli Girl, Eape case, Supreme Court, Kerala High Court, Moral behavior, Cictim girl, Guilty in the crime, Suryanelli convicts approach SC questioning HC verdict

Post a Comment