പോലീസില്‍ മുങ്ങല്‍ വിദഗ്ദ്ധരുടെ പ്ലാറ്റൂണ്‍ തുടങ്ങും: എ.ഡി.ജി.പി മുഹമ്മദ് യാസിന്‍

കാസര്‍കോട്: (www.kvartha.com 30.08.2014) പോലീസില്‍ കോസ്റ്റല്‍ ഗാര്‍ഡ്- നേവി മാതൃകയില്‍ മുങ്ങല്‍ വിദഗ്ദ്ധരുടെ പ്ലാറ്റൂണുണ്ടാക്കുമെന്ന് എ.ഡി.ജി.പി മുഹമ്മദ് യാസിന്‍ വ്യക്തമാക്കി. കാസര്‍കോട്ടെ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കരിപ്പൂരില്‍ നീലേശ്വരം അഴിത്തലയിലും കുമ്പളയില്‍ ഷിറിയയിലുമാണ് പുതിയ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ളത്. ഇവിടെ സന്ദര്‍ശിച്ച ശേഷം കാസര്‍കോട് തളങ്കര കോസ്റ്റല്‍ പോലീസിന്റെ പ്രവര്‍ത്തനവും എ.ഡി.ജി.പി വിലയിരുത്തി.

നീന്തല്‍ വിദഗ്ദ്ധരായ 30  യുവാക്കളായ പോലീസുകാരെ കണ്ടെത്തി കോസ്റ്റ് ഗാര്‍ഡ് യൂണിറ്റില്‍ നിന്നും ട്രെയിനിംഗ് നല്‍കിയ ശേഷമായിരിക്കും മുങ്ങല്‍ വിദ്ഗദ്ധരുടെ പ്ലാറ്റൂണ്‍ ഉണ്ടാക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. മദ്യ നിയന്ത്രണം നിലവില്‍ വന്നതോടെ കടല്‍ വഴിയും മറ്റും മദ്യക്കടത്ത് നടക്കാനിടയുണ്ടെന്ന പശ്ചാത്തലത്തിലാണ് പോലീസില്‍ തന്നെ മുങ്ങല്‍ വിദ്ഗദ്ധരുടെ പ്ലാറ്റൂണ്‍ ഉണ്ടാക്കാനുള്ള ആലോചന നടന്നു വരുന്നത്.

നിലവില്‍ കോസ്റ്റല്‍ പോലീസില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് റിസ്‌ക് അലവന്‍സ് നല്‍കുന്നില്ല. സാധാരണ പോലീസുകാര്‍ക്ക് കിട്ടുന്ന അതേ ശമ്പളമാണ് കോസ്റ്റല്‍ പോലീസില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്കും ലഭിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ബേസിക് ശമ്പളത്തിന്റെ 25 ശതമാം റിസ്‌ക് അലവന്‍സായി നല്‍കുന്നുണ്ട്. ഇക്കാര്യം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തുമെന്നും എ.ഡി.ജി.പി വ്യക്തമാക്കി. കോസ്റ്റല്‍ പോലീസ് എ.ഡി.ജി.പി യായി ചുമതലയേറ്റ ശേഷം സംസ്ഥാനത്തെ എല്ലാ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകളും നേരിട്ട് പരിശോധിച്ച് വരികയാണ് അദ്ദേഹം. കേരളത്തില്‍ ഫെയ്‌സ് വണ്‍ മേഖലയില്‍ എട്ട് കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകളും ഫെയ്‌സ് ടു മേഖലയില്‍ 10 കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകളുമാണ് പ്രവര്‍ത്തിക്കുന്നത്.

കടല്‍ വഴിയുള്ള കുറ്റകൃത്യങ്ങളും നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയുന്നതിനാണ് കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകള്‍ ഇന്ത്യയിലൊട്ടാകെ ആരംഭിച്ചു കൊണ്ടിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തീരദേശ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കപ്പെട്ടത്.
Kerala, Kasaragod, Police, ADGP, Coastal Police, Job, Secretary, Risk, Salary, Youth,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
സേഫ് കേരള: ബദിയഡുക്കയിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

Keywords: Kerala, Kasaragod, Police, ADGP, Coastal Police, Job, Secretary, Risk, Salary, Youth, 

Post a Comment

Previous Post Next Post