സ്‌കൂളിനെ കുറിച്ച് അമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; മകനെ പുറത്താക്കി

 


ന്യൂയോര്‍ക്ക്: (www.kvartha.com 30.08.2014) അമ്മ സ്‌കൂളിലെ ടീച്ചര്‍മാരുടെ മോശം പെരുമാറ്റത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് മകനെ സ്‌കൂളില്‍ നിന്നും പുറത്താക്കി. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം. ഫ്‌ലോറിഡയിലെ സ്വകാര്യ പ്രീ പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന ഇവരുടെ നാലു വയസുകാരനായ മകന് സ്‌കൂള്‍ അധികൃതര്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാത്തതിനെ കുറിച്ചാണ് ആഷ്‌ലി ഹെബാത എന്ന സ്ത്രീ ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റിയത്.

കുട്ടി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സ്‌കൂള്‍ അധികൃതര്‍ മുന്‍കൂട്ടി അറിയിക്കുന്നില്ലെന്നാണ് ഇവരുടെ പോസ്റ്റ്. പോസ്റ്റില്‍ സ്‌കൂളിനെ ടാഗും ചെയ്തിരുന്നു. പോസ്റ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം സ്‌കൂളില്‍ പോയ മകനോട് ഇനി  വരേണ്ടെന്ന് അധികൃതര്‍ പറയുകയുകയായിരുന്നു. മാത്രമല്ല സ്‌കൂള്‍ അധികൃതര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയതിന് മകനെ പുറത്താക്കുന്നതായി കാണിച്ച് അമ്മയ്ക്ക് കത്തും നല്‍കി.

അതേസമയം താന്‍ സ്‌കൂളിനെ കുറിച്ച്  ഫെയ്‌സ്ബുക്കിലൂടെ അഭിപ്രായപ്രകടനം നടത്തുക മാത്രമാണ് ചെയ്തതെന്നും അത് അധികൃതര്‍ കാര്യമാക്കുമെന്ന് കരുതിയിരുന്നില്ലെന്നും അമ്മ പറഞ്ഞു. ഫെയ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കുട്ടിയെ പുറത്താക്കിയത് അനീതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്‌കൂളിനെ കുറിച്ച് അമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; മകനെ പുറത്താക്കി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Mom's Facebook post gets child expelled, New York, Son, Teacher, America, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia