Follow KVARTHA on Google news Follow Us!
ad

സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം: 'കൊല്ലപ്പെട്ട' വിവരാവകാശ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം വീണ്ടും. മരിച്ചെന്നു വരുത്തി തീര്‍ക്കാന്‍ മറ്റൊരാളെ New Delhi, Bangalore, Police, Arrest, Wife, Husband, Phone call, National,
ഡെല്‍ഹി: (www.kvartha.com 29.08.2014)സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം വീണ്ടും. മരിച്ചെന്നു വരുത്തി തീര്‍ക്കാന്‍ മറ്റൊരാളെ കൊന്ന് മുങ്ങിയ സംഭവത്തില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ ചന്ദ്രശര്‍മ്മ(38) ആണ് ബംഗളൂരുവില്‍ അറസ്റ്റിലായത്. ഇക്കഴിഞ്ഞ മെയ് ഒന്നിന് നടന്ന കാറപകടത്തില്‍ ഇയാള്‍ മരിച്ചെന്നാണ് കരുതിയിരുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.

കാറിനുള്ളില്‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാനാവാത്ത വിധം കണ്ടെത്തിയ മൃതദേഹം ചന്ദ്രശര്‍യുടേതാണെന്ന് കരുതി മൃതദേഹം സംസ്‌ക്കരിച്ചിരുന്നു. കാറില്‍ ചന്ദ്രശര്‍മയുടെ പഴ്‌സും മറ്റു വിവരങ്ങളവുമടങ്ങിയ രേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരിച്ചത് ഇയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. എന്നാല്‍ മനോരോഗിയായ ഒരാളെ കൊന്ന് കാറിനുള്ളില്‍ വെച്ചശേഷം ഇയാള്‍ കാര്‍ കത്തിക്കുകയായിരുന്നു.

സംഭവത്തിനുശേഷം നാടുവിട്ട ഇയാള്‍ കഴിഞ്ഞ മൂന്ന് മാസമായി ബംഗളൂരുവില്‍ മറ്റൊരു പേര് സ്വീകരിച്ച് നോയിഡയില്‍ അയല്‍വാസിയായിരുന്ന സ്ത്രീക്കൊപ്പം കഴിയുകയായിരുന്നു. ചന്ദ്രശര്‍മ ജീവിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

സാമൂഹ്യ പ്രവര്‍ത്തകയായ ഭാര്യയുമായി പിണങ്ങിക്കഴിയുന്നതിനിടെയാണ് ഇയാള്‍ക്ക്  മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടാവുന്നത്. തുടര്‍ന്ന് ഇവരോടൊപ്പം താമസിക്കുന്നതിന് വേണ്ടിയാണ് മന:പൂര്‍വം അപകടം ഉണ്ടാക്കിയതെന്ന് ശര്‍മ സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഭാര്യാസഹോദരനെ ആള്‍മാറാട്ടം നടത്തിയത് ഇയാള്‍ അറിയിച്ചിരുന്നു. വന്‍തുക ഭാര്യയ്ക്ക് ഇന്‍ഷുറന്‍സ് ആയി കിട്ടുമെന്ന് സഹോദരനെ ഇയാള്‍ വിശ്വസിപ്പിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

അതേസമയം ഭര്‍ത്താവിനെ കാണാതായ അവസരത്തില്‍ തന്നെ ശര്‍മയുമായി പ്രണയത്തിലായിരുന്ന അയല്‍ക്കാരിയെയും കാണാതായതില്‍ ചന്ദ്രശര്‍മയുടെ ഭാര്യയില്‍ സംശയം ജനിപ്പിച്ചു. മാത്രമല്ല, ശര്‍മ മരിച്ചിട്ടില്ലെന്ന കിംവദന്തികളും നാട്ടില്‍ നടന്നിരുന്നു.   പിന്നീട്, അതിനിടെ കാണാതായ  സ്ത്രീ ബംഗളരുവില്‍നിന്ന് അവരുടെ നോയിഡയിലുള്ള വീട്ടിലേക്ക്  വിളിക്കുകയും ചെയ്തിരുന്നു.

ഈ ഫോണ്‍ നമ്പര്‍ പ്രകാരമാണ് ശര്‍മ ബംഗളൂരുവില്‍ ഉണ്ടെന്ന വിവരം പോലീസ് മനസിലായത്.  പിന്നീട് ശര്‍മയുടെ  മൊബൈല്‍ ഫോണ്‍ ചോര്‍ത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. അതിനുശേഷമാണ് പോലീസ് സംഘം ബംഗളൂരുവില്‍ നിന്നും ശര്‍മയെ അറസ്റ്റ് ചെയ്യുന്നത്. ബംഗളൂരുവില്‍ ചെറിയ ജോലി ചെയ്ത് ജീവിക്കുകയായിരുന്നു ശര്‍മയെന്ന് പോലീസ് പറഞ്ഞു.

 'Dead' Activist Found Living With Another Woman, Arrested For Murder,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം അപലപനീയം: കെ.എം.സി.സി

Keywords: 'Dead' Activist Found Living With Another Woman, Arrested For Murder, New Delhi, Bangalore, Police, Arrest, Wife, Husband, Phone call, National.

Post a Comment