പ്രകൃതിയോട് ഇണങ്ങാനുള്ള വെല്ലുവിളിയുമായി മമ്മൂട്ടി

കൊച്ചി: (www.kvartha.com 30.08.2014) ലോകം മുഴുവനും ഐസ് ബക്കറ്റ് വെല്ലുവിളികള്‍ സ്വീകരിച്ച് മുന്നോട്ടു പോകുന്നതിനിടെ വ്യത്യസ്ത വെല്ലുവിളികള്‍ ഏറ്റെടുത്ത് ചലച്ചിത്ര താരം മമ്മൂട്ടി. പ്രകൃതിയോട് ഇണങ്ങാനുള്ള വെല്ലുവിളിയുമായി വൃക്ഷതൈകള്‍ വെച്ചുപിടിപ്പിച്ച് മൈ ട്രീ ചലഞ്ച് (എംടിസി) ക്യാമ്പയിന് മമ്മൂട്ടി തുടക്കമിട്ടു. വന വല്‍ക്കരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമാകാന്‍ ആരാധകരോട് ഫെയ്‌സ്ബുക്ക് പേജിലൂടെ മമ്മൂട്ടി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

വൃക്ഷതൈ നട്ടുപിടിപ്പിച്ച ശേഷം മോഹന്‍ ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരെ മരം നട്ടുപിടിപ്പിക്കാന്‍ വെല്ലുവിളിച്ചാണ് മമ്മൂട്ടി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. വെല്ലുവിളി ഏറ്റെടുത്തവര്‍ മരം നട്ടുപിടിപ്പിച്ച ശേഷം മറ്റുള്ളവരേയും ഇതിന്റെ ഭാഗമാക്കാന്‍ ശ്രമിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

മൈ ട്രീ ചലഞ്ച് (എംടിസി) ക്യാമ്പയിന്‍ എന്ന ആശയത്തിനു പിന്നില്‍ ഈസ്റ്റ് സോഫ്റ്റ് ടെക്‌നോളജിയുടെ സിഇഓ അബ്ദുല്‍ മനാഫാണ് . ഫോട്ടോഗ്രാഫര്‍ ഇംതിയാസ് കബിറും സുഹൃത്തുക്കളും ചേര്‍ന്ന് മനാഫിന്റെ ആശയം പ്രാവര്‍ത്തികമാക്കാനുള്ള പിന്തുണ നല്‍കുകയും ചെയ്തു. മൈട്രീ ചലഞ്ചിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് മമ്മൂട്ടി.

Mammootty, Actress, Facebook, Mohanlal, Dulkar Salman, Inauguration, Kerala,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

 Also Read:
സേഫ് കേരള: ബദിയഡുക്കയിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
Keywords: The new challenge, My Tree Challenge, Mammootty, Actress, Facebook, Mohanlal, Dulkar Salman, Inauguration, Kerala.

Post a Comment

Previous Post Next Post