സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമിയുടെ വധശിക്ഷയ്ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ

ഡെല്‍ഹി: (www.kvartha.com 30.07.2014) സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കേസില്‍ ഗോവിന്ദച്ചാമി നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കുന്നതിനാണ് വധശിക്ഷ സ്റ്റേ ചെയ്തത്.

2011 ഫെബ്രുവരി ഒന്നിനായിരുന്നു എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ജോലിക്ക് പോയി തിരിച്ചുവരികയായിരുന്ന  സൗമ്യ എന്ന പെണ്‍കുട്ടിയെ പ്രതി ഗോവിന്ദച്ചാമി വളരെ ക്രൂരമായി ട്രെയിനില്‍നിന്ന് തള്ളിയിട്ട ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

അതേവര്‍ഷം നവംബര്‍ 11ന് തൃശൂര്‍ അതിവേഗ കോടതി ഗോവിന്ദചാമിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. 2013 ഡിസംബറില്‍ തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ഇതിനെതിരെ ഗോവിന്ദചാമി അപ്പീല്‍ നല്‍കുകയായിരുന്നു. കേസില്‍ രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

New Delhi, Supreme Court of India, Execution, High Court of Kerala, Molestation

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 

Keywords: New Delhi, Supreme Court of India, Execution, High Court of Kerala, Molestation, National.

Post a Comment

Previous Post Next Post