ഈദ് ദിനത്തില്‍ 100 ഹൃദ്രോഗികള്‍ക്ക് സല്‍മാന്‍ ഖാന്റെ സൗജന്യ ചികിത്സാ സഹായ വാഗ്ദാനം

മുംബൈ: (www.kvartha.com 30.07.2014) 100 ഹൃദ്രോഗികള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുമെന്ന് ഈദ് ദിനത്തില്‍ ട്വിറ്ററിലൂടെ സല്‍മാന്‍ ഖാന്റെ വാഗ്ദാനം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാറുള്ള സല്‍മാന്‍ ഖാന്‍ ബീയിംഗ് ഹ്യൂമന്‍ എന്ന തന്റെ ചാരിറ്റി ട്രസ്റ്റിലൂടെയാണ് സഹായം വാഗ്ദാനം ചെയ്തത്.

ചികിത്സാചെലവുകള്‍ വഹിക്കാന്‍ കഴിവില്ലാത്ത 100 ഹൃദ്രോഗികളെയാണ് സല്‍മാന്റെ ചാരിറ്റി ട്രസ്റ്റ് സഹായിക്കുന്നത്. ഫേസ്ബുക്കിലോ ട്വിറ്ററിലോ ഉള്ളവര്‍, ചികിത്സ ആവശ്യമുളളവരെ കുറിച്ചുള്ള വിവരം തങ്ങളെ  അറിയിക്കണമെന്ന്  സല്‍മാന്‍ ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. അല്ലെങ്കില്‍ വിവരങ്ങള്‍ മെയില്‍ ചെയ്താലും മതി.

മെയില്‍ ഐ ഡി പറഞ്ഞു കൊടുത്തപ്പോള്‍ സല്‍മാന്‍ തന്റെ സ്വതസിദ്ധമായ തമാശ ഒപ്പിക്കുകയും ചെയ്തു. ഇ മെയിലിനെ ഫീമെയിലാക്കി മാറ്റിയാണ് സല്‍മാന്റെ തമാശ.  മാധ്യമ സമ്മേളനങ്ങളിലും സോഷ്യല്‍ മീഡിയകളിലുമൊക്കെ  സല്‍മാന്‍ ഖാന്‍ പല തമാശകളും ഒപ്പിക്കാറുണ്ട്.

മെയില്‍ ചെയ്യാനുള്ള  പുതിയ ഫി മെയില്‍ ഐഡി തരാമെന്നായിരുന്നു സല്‍മാന്‍  ട്വീറ്റ് ചെയ്തത്. അടുത്ത  ട്വീറ്റില്‍ സോറി പറഞ്ഞുകൊണ്ട്  ഇ മെയില്‍ ഐഡി എന്നു തിരുത്തുകയും ചെയ്തു .
സല്‍മാന്‍ ഖാന്റെ ചാരിറ്റി സംഘടനയുടെ ഇ മെയില്‍ വിലാസം beinghumanemail@gmail.com എന്നാണ്.

Salman Khan's Eid pledge: To help 100 kids with heart condition,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പെരുന്നാള്‍ ആഘോഷത്തില്‍ നാടെങ്ങും ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യം

Keywords: Salman Khan's Eid pledge: To help 100 kids with heart condition, Twitter, Bollywood, Media, Treatment, Email, National.

Post a Comment

Previous Post Next Post