Follow KVARTHA on Google news Follow Us!
ad

കുഞ്ചാക്കോ ബോബനെതിരെ ആരോപണങ്ങളുമായി നിര്‍മാതാക്കള്‍ രംഗത്ത്

കുഞ്ചാക്കോ ബോബനെതിരെ ഗുരുതരമായ ആരോപണങ്ങളുയര്‍ത്തി റോമന്‍സിന്റെ Kochi, Complaint, Cinema, Allegation, Wife, Director, Theater, Kerala,
കൊച്ചി: (www.kvartha.com 30.07.2014) കുഞ്ചാക്കോ ബോബനെതിരെ ഗുരുതരമായ ആരോപണങ്ങളുയര്‍ത്തി റോമന്‍സിന്റെ നിര്‍മ്മാതാക്കള്‍ രംഗത്ത്. നിര്‍മാതാക്കളായ അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനുമാണ് കുഞ്ചാക്കോയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ഇവര്‍ക്കെതിരെ എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ വഞ്ചനാക്കുറ്റത്തിന് കുഞ്ചാക്കോ കേസ് ഫയല്‍ ചെയ്തിരുന്നു. പ്രതിഫലത്തുകയായി  നല്‍കിയിരുന്ന 4.35 ലക്ഷത്തിന്റെ ചെക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് കുഞ്ചാക്കോ ബോബന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്.

സിനിമ ചിത്രീകരിക്കുന്ന അവസരത്തില്‍ കുഞ്ചാക്കോ ബോബനും ഭാര്യയും ഒരുപാട് പ്രശ്‌നങ്ങള്‍ സ്യഷ്ടിച്ചിരുന്നതായി നിര്‍മാതാക്കള്‍. റോമന്‍സ് എന്ന സിനിമ തിയേറ്ററില്‍ ഓടാന്‍ കുഞ്ചാക്കോ ആഗ്രഹിച്ചിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പെരുമാറ്റങ്ങളില്‍ നിന്നും വ്യക്തമായത്.

മാത്രമല്ല റോമന്‍സിന്റെ പ്രമോഷനുകളില്‍ താരം പങ്കെടുത്തിരുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നു. ചാന്ദ്‌വി ക്രിയേഷനെ ബോധപൂര്‍വ്വം അപമാനിക്കാനും തങ്ങളുടെ  സല്‍പേരിനെ തകര്‍ക്കാനുമാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍ ആരോപിച്ചു.

റോമന്‍സിന്റെ കാര്യത്തില്‍ ഒരു നായകന് യോജിക്കാത്ത വിധത്തില്‍ കുഞ്ചാക്കോ വില്ലനായെന്ന് അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും ആരോപിക്കുന്നു. സിനിമയില്‍ അഭിനയിക്കാന്‍ 50 ലക്ഷത്തിനാണ് കരാറുണ്ടായിരുന്നത്. അത് ചിത്രത്തിന്റെ റിലീസിന് മുമ്പു തന്നെ കൊടുത്തിരുന്നു.

 പലപ്പോഴായി 45, 20,000 രൂപ പണമായും അഞ്ച് ലക്ഷം രൂപ അദ്ദേഹത്തിന്റെ പേരില്‍ ടി.ഡി. എസ് ആയും നല്‍കിയിട്ടുണ്ട്. ഇരുപതിനായിരം രൂപ കമ്പനിയ്ക്ക് തരാനുളള സാഹചര്യത്തിലാണ് സിനിമ റിലീസായി ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം പരാതിയുമായി കുഞ്ചാക്കോ രംഗത്തെത്തിയതെന്നും നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നു.

ചാന്ദ്‌വി ക്രിയേഷന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ ആവശ്യത്തിന് പണമുണ്ടെന്നും   പ്രതിഫലമായി പണം നല്‍കി കഴിഞ്ഞിട്ടും വിശ്വാസത്തിന്റെ പേരില്‍ തങ്ങള്‍ തിരികെ വാങ്ങാതിരുന്ന ചെക്കാണ് കുഞ്ചാക്കോ ഹാജരാക്കിയിരിക്കുന്നത്. അല്ലാതെ അത് വണ്ടിച്ചെക്കല്ലെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. പ്രതിഫലം കൊടുത്ത് കഴിഞ്ഞപ്പോള്‍ ബാങ്കില്‍ സ്‌റ്റോപ് മെമ്മോ കൊടുത്തതു കൊണ്ടാണ് ചെക്ക് ബൗണ്‍സ് ആയത്.

വെളളിത്തിരയില്‍ പ്രേക്ഷകര്‍ കണ്ട നായകന്റെ യഥാര്‍ത്ഥ മുഖം ഇതല്ലെന്നും നിര്‍മ്മതാക്കള്‍ വ്യക്തമാക്കുന്നു. കുഞ്ചാക്കോ ബോബന് നല്‍കിയ പ്രതിഫലത്തിന്റെ തെളിവുകള്‍, ടി.ഡി.എസ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, എഗ്രിമെന്റ് പകര്‍പ്പ്, റോമന്‍സിനു മുന്‍പും അതിനുശേഷവും കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ചിത്രങ്ങളുടെ എഗ്രിമെന്റ് പകര്‍പ്പ് എന്നിവ തങ്ങളുടെ  കൈവശമുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

വണ്ടിച്ചെക്ക് കാണിച്ച് തങ്ങളെ മാനസികമായി പീഡിപ്പിച്ചതിനും തങ്ങള്‍ക്കും കമ്പനിയ്ക്കും ഉണ്ടായ മാനനഷ്ടത്തിനും താരം ഉത്തരം പറയേണ്ടി വരുമെന്നും നിര്‍മ്മാതാക്കള്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത റോമന്‍സ് എന്ന ചിത്രം 2013 ലെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു.

Kunchacko Boban, Kochi, Complaint,Cinema, Allegation, Wife, Director,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 

Keywords: Kunchacko Boban, Kochi, Complaint,Cinema, Allegation, Wife, Director, Theater, Kerala.

Post a Comment