ബംഗളൂരുവിലെ സ്‌കൂളില്‍ വീണ്ടും പീഡനം: സ്‌കൂള്‍ ജീവനക്കാരന്റെ മകന്‍ അറസ്റ്റില്‍

ബംഗളൂരു: (www.kvartha.com 30.07.2014) ബംഗളൂരുവിലെ സ്‌കൂളില്‍ വീണ്ടും പീഡനം. പടിഞ്ഞാറന്‍ ബംഗളൂരുവിലെ ശാന്തിധര്‍മ്മ സ്‌കൂളിലെ ഏഴ് വയസുകാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ സ്‌കൂള്‍ ജീവനക്കാരന്റെ മകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് ബാംഗളൂരു വിബ്ജിയോര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആറുവയസുകാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. സ്‌കൂളിലെ ജിം പരിശീലകരായ രണ്ടുപേരാണ് കുട്ടിയെ പീഡിപ്പിച്ചത്.

സംഭവത്തില്‍ രക്ഷിതാക്കളുടെ ഭാഗത്തുനിന്നും സന്നദ്ധ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഉണ്ടായ  പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് വീണ്ടും മറ്റൊരു ബാലിക കൂടി പീഡനത്തിന് ഇരയാകുന്നത്.

Bangalore, School, Molestation, Complaint, Police, Arrest, Custody, National.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Bangalore, School, Molestation, Complaint, Police, Arrest, Custody, National. 

Post a Comment

Previous Post Next Post