റോഡ് നന്നാക്കാതെ ടോള്‍ തരില്ല: ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് ജയസൂര്യ

കൊച്ചി: (www.kvartha.com 30.07.2014) എറണാകുളത്തെ കുണ്ടും കുഴിയും നിറഞ്ഞ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധവുമായി നടന്‍ ജയസൂര്യ.

റോഡും പാലവും  നന്നാക്കാതെ ടോള്‍ തരില്ലെന്ന് ജയസൂര്യ പറഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നും ആലപ്പുഴയ്ക്ക്  പോവുകയായിരുന്ന ജയസൂര്യ  കുമ്പളം ടോള്‍പ്ലാസയില്‍, ടോള്‍ നല്‍കാന്‍ വിസമ്മതിച്ചു.

എന്നാല്‍ ടോള്‍ പിരിക്കുന്ന അന്യഭാഷാ തൊഴിലാളികള്‍ക്ക് ജയസൂര്യ പറഞ്ഞതെന്താണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന്  കാറില്‍ നിന്നിറങ്ങിയ ജയസൂര്യ തൊഴിലാളികളോട് തര്‍ക്കിക്കുകയായിരുന്നു. അതോടെ നാട്ടുകാര്‍  ചുറ്റും കൂടി പ്രശ്‌നത്തില്‍ ഇടപെട്ടു. ഒടുവില്‍ പോലീസെത്തി ജയസൂര്യയെ അനുനയിപ്പിക്കുകയായിരുന്നു. ജയസൂര്യയ്ക്ക് പിന്തുണയുമായി പിന്നാലെയെത്തിയ പലരും  റോഡ് നന്നാക്കാതെ  ടോള്‍ നല്‍കില്ലെന്ന് അറിയിച്ചു.

ജയസൂര്യ തന്നെയാണ്  വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. റോഡ് നന്നാക്കാത്തതിലുള്ള പ്രതിഷേധം അറിയിക്കാന്‍ ജയസൂര്യ ആവശ്യപ്പെടുകയും ചെയ്തു. വാര്‍ത്തയ്ക്ക് ലൈക്ക് അടിച്ച് മാത്രം പ്രതികരിക്കാതെ പ്രവൃത്തിയിലൂടെ പ്രതികരിക്കാനാണ് ജയസൂര്യ ഫെയ്‌സ് ബുക്കിലൂടെ ആവശ്യപ്പെടുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Jayasurya, Cine Actor, Road, Facebook, News, Police, Kochi, Ernakulam, Kerala.

Post a Comment

Previous Post Next Post