ഗസയില്‍ ശക്തമായ ആക്രമണം: മരണസംഖ്യ 1200 കവിഞ്ഞു

ഗസ: (www.kvartha.com 30.07.2014) ഗസയില്‍ വെടിനിര്‍ത്തലിനുള്ള ഐക്യരാഷ്ട്രസഭയുടെ ആഹ്വാനത്തെ തള്ളി വീണ്ടും ഇസ്രയേലിന്റെ ഭാഗത്തുനിന്നും ശക്തമായ ആക്രമണം . ചൊവ്വാഴ്ചത്തെ വ്യോമാക്രമണത്തില്‍ മാത്രം നൂറിലധികം ഫലസ്തീനികളാണ് കൊല്ലപ്പട്ടത്.

ഇതോടെ കഴിഞ്ഞ മൂന്നാഴ്ചയിലധികമായി തുടരുന്ന ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 1200 കവിഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. 300 ഓളം കുട്ടികളും അക്രമത്തില്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.

6,700ഓളം പേര്‍ക്ക് പരിക്കേറ്റു. രണ്ട് ലക്ഷത്തിലധികം ആളുകള്‍   അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നു. ഹമാസിന്റെ ആക്രമണങ്ങളില്‍ ഇതുവരെ 56 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 53 സൈനികരും രണ്ട്  ഇസ്രയേല്‍ പൗരന്‍മാരും തായ്‌ലന്‍ഡില്‍ നിന്നുള്ള ഒരു തൊഴിലാളിയുമാണ് കൊല്ലപ്പെട്ടത്.  അതേസമയം ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുന്നതുവരെ ഗസയില്‍ യുദ്ധം തുടരുമെന്ന്  ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് ഡീഫ് പറഞ്ഞു.

ഹമാസിന്റെ നുഴഞ്ഞുകയറ്റം തടയാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗസയില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തലിനുള്ള ഫലസ്തീന്‍ നിര്‍ദേശം ഇസ്രയേല്‍ തള്ളിയിരുന്നു. ഈദ് ദിനത്തിലും ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു.

അഭയാര്‍ത്ഥി ക്യാമ്പിലെ പാര്‍ക്കിനടുത്തുള്ള മൈതാനത്തില്‍ കളിക്കുകയായിരുന്ന ഏഴ് കുട്ടികളുള്‍പെടെ എട്ടുപേര്‍ ഈദ് ദിനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ലോകരാഷ്ട്രങ്ങള്‍ മുഴുവനും ഇസ്രയേലിന്റെ അക്രമത്തെ അപലപിക്കുമ്പോഴും വെടിനിര്‍ത്താന്‍ ഇസ്രയേലിന്റെ ഭാഗത്തു നിന്നും ശ്രമങ്ങളൊന്നും തന്നെ ഉണ്ടാകുന്നില്ല.

 Israel-Gaza violence intensifies as death toll tops 1200; no truce in sight, Prime Minister,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
തെക്കിലില്‍ നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം പെരുമ്പള പുഴയില്‍ കണ്ടെത്തി

Keywords: Israel-Gaza violence intensifies as death toll tops 1200; no truce in sight, Prime Minister, Injured, Gun Battle, Children, World.

Post a Comment

Previous Post Next Post