13 കുട്ടികളെ ഇന്നു ഞാന്‍ കൊന്നു: ഇസ്രായേല്‍ പട്ടാളക്കാരന്റെ വെളിപ്പെടുത്തല്‍

ദുബൈ: (www.kvartha.com 31.07.2014) ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന നരനായാട്ടിന്റെ ക്രൂരത എത്രമാത്രം ഭീകരമാണെന്ന് വെളിവാക്കുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ഡാവിഡ്ഡൊവാഡിയ (daviddovadia) എന്ന ഇസ്രായേല്‍ പട്ടാളക്കാരന്റേതാണ് പോസ്റ്റ്. ഞാന്‍ ഇന്ന് 13 കുട്ടികളെ കൊന്നു എന്നു പറയുന്ന സ്റ്റാറ്റസിന്റെ ഇമേജാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അവശേഷിക്കുന്നവരെ നരകത്തിലേക്കെത്തിക്കുമെന്ന ധ്വനിയും വളരെ മ്ലേച്ഛമായ ഭാഷയിലുള്ള സന്ദേശത്തിലുണ്ട്.

ഈ പോസ്റ്റ് ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുകയാണ്. സൈനികന്റെ ഫോട്ടോയും പോസ്റ്റിലുണ്ട്. അതേസമയം സൈനികന്റെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

ബുധനാഴ്ച നടത്തിയ ആക്രമണങ്ങളില്‍ മാത്രം ഗസ്സയില്‍ 76 പേരാണ് മരിച്ചത്. 23 ദിവസം പിന്നിട്ട ആക്രമണത്തില്‍ 1300 ഫലസ്തീനികള്‍ മരിച്ചുവെന്നും 7170 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് കണക്ക്. എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ കണക്കു പ്രകാരം മരിച്ചത് 1118 പേരാണ്. ഇവരില്‍ 827 പേര്‍ സാധാരണക്കാരും 243 പേര്‍ കുട്ടികളുമാണ്. ഫലസ്തീനു നേരെ ഏകപക്ഷീയമായി നടക്കുന്ന അക്രമണങ്ങളില്‍ അനധികൃത ആയുധങ്ങള്‍ വരെ ഉപയോഗിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.


Dubai, Israel, Facebook, Army, Murder, Baby, Social Network, Media,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കടബാധ്യത തീര്‍ക്കാന്‍ സ്വന്തം വീട്ടില്‍ കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റില്‍

Keywords: Dubai, Israel, Facebook, Army, Murder, Baby, Social Network, Media, I killed 13 children today.

1 Comments

  1. ഇവർ മോശെയുടെ പിന്മുറക്കാർ അല്ല മറിച്ച് ഫറോവയുടെ പിന്മുറക്കാർ . പ്രസവിച്ച കുഞ്ഞുങ്ങളെ പുഴയിലെറിഞ്ഞു കൊല്ലാൻ അന്ന് ഫറോവ കല്പിച്ചിരുന്നെങ്കിൽ , ഇന്ന് കുഞ്ഞുങ്ങളെ ബോംബിട്ടു കൊല്ലാൻ ഫറോവയുടെ ആധുനിക പതിപ്പുകളായ സിയോനിസ്റ്റുകൾ ഇറങ്ങിത്തിരിച്ചിരിക്കുന്നു . കുഞ്ഞുങ്ങളെ കൊന്നു ആനന്ദ നൃത്തം ചവിട്ടുന്നു !

    ReplyDelete

Post a Comment

Previous Post Next Post