വാട്ടര്‍ ആന്‍ഡ് വീല്‍സിനു തുടക്കം; ഇനി നൈറ്റ് ഈറ്റ് സ്ട്രീറ്റ്: മന്ത്രി മുനീര്‍
May 30, 2014, 15:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 30.05.2014) മിതമായ നിരക്കില്‍ നല്ല ഭക്ഷണം നല്‍കാന്‍ ഉദ്ദേശിച്ചു ജെന്‍ഡര്‍ പാര്‍ക്ക് നടപ്പാക്കുന്ന പുതിയ പദ്ധതിയായ 'വാട്ടര്‍ ആന്‍ഡ് ഫുഡ് ഓണ്‍ വീല്‍സ്' കോഴിക്കോട്ട് തുടങ്ങി. പ്രാദേശിക രുചിക്കൂട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി രാത്രികാലങ്ങളില്‍ യാത്രക്കാര്‍ക്കും നഗരവാസികള്‍ക്കും വിവിധതരം ഭക്ഷണ, പാനീയങ്ങള്‍ ഒരേ സ്ഥലത്തു തന്നെ ലഭ്യമാക്കുന്ന 'നൈറ്റ് ഈറ്റ് സ്ട്രീറ്റ്' പദ്ധതിയും ഇതിനു തുടര്‍ച്ചയായി ഉണ്ടാകുമെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ. മുനീര്‍ അറിയിച്ചു. സഞ്ചരിക്കുന്ന കടകള്‍ ഉപയോഗിച്ചുള്ള ഈ പദ്ധതി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ പ്രധാന തെരുവുകളിലാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ മിഷന്‍ 676 പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചു നടത്തുന്ന പദ്ധതിയാണ് വാട്ടര്‍ ആന്‍ഡ് ഫുഡ് ഓണ്‍ വീല്‍സ്. ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കി സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
വെള്ളിയാഴ്ച കോഴിക്കോട് നഗരസഭാ പരിസരത്തു നടന്ന ചടങ്ങില്‍ മേയര്‍ എ.കെ. പ്രേമജം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ പ്രൊഫ. അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായിരുന്നു. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക്, ദേശീയ ശ്രദ്ധ നേടിയ ഷീ ടാക്‌സിക്ക് തുടര്‍ച്ചയായി നടപ്പാക്കുന്നതാണ് പദ്ധതി.
ഇലക്ടിക്, മോട്ടോര്‍ വാഹനങ്ങൡ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഷോപ്പുകള്‍ ഉപയോഗിച്ചു നടപ്പാക്കുന്ന വാട്ടര്‍ ആന്‍ഡ് ഫുഡ് ഓണ്‍ വീല്‍സ് പദ്ധതി പ്രകാരം സ്ത്രീകള്‍ക്കു 20,000 മുതല്‍ 30,000 രൂപ വരെ മാസ വരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ഒറ്റയ്‌ക്കോ കൂട്ടായോ ഇത് ആരംഭിക്കാന്‍ കഴിയും.

Keywords: Gender Park, Restaurant, Thattukada, Kozhikode, M.K.Muneer, Kerala, Night Eat Street.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.