Follow KVARTHA on Google news Follow Us!
ad

2000ലധികം കള്ളവോട്ടുകള്‍ രേഖപ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കിട്ടി: ടി.സിദ്ദീഖ്

കാസര്‍കോട്ട് കള്ളവോട്ട് നടത്തിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി Abu Dhabi, kasaragod, Election, CPM, Payyannur, Video, KMCC, Press meet,
അബുദാബി: (www.kvartha.com 31.05.2014) കാസര്‍കോട്ട് കള്ളവോട്ട് നടത്തിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടി.സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍കോട്ടും കണ്ണൂരും സിപിഎം വിജയിച്ചത് കള്ളവോട്ടുകള്‍ നടത്തിയത് കൊണ്ടുമാത്രമാണ്. ഇത് സംബന്ധിച്ചുള്ള എല്ലാ തെളിവുകളും ശേഖരിച്ചുകഴിഞ്ഞു. രണ്ടായിരത്തിലധികം കള്ളവോട്ടുകള്‍ രേഖപ്പെടുത്തിയതിന്റെ തെളിവുകളും വീഡിയോ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

സംഘടിതമായി സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് കാലാകാലങ്ങളായി കള്ളവോട്ട് നടത്തിവന്നത്. പയ്യന്നൂര്‍, കല്യാശേരി, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ നിരവധി ബൂത്തുകളില്‍ സി.പി.എം. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ ഏജന്റുമാരെ ബൂത്തിലിരിക്കാന്‍ അനുവദിക്കാറില്ല. ഗള്‍ഫിലുള്ളവരുടെ കള്ളവോട്ടുകളാണ് കാര്യമായി നടന്നത്. ജൂണ്‍ 16ന് എല്ലാ തെളിവുകളും സഹിതം ഹൈക്കോടതിയിലും മജിസ്‌ട്രേറ്റ് കോടതികളിലും കേസ് ഫയല്‍ ചെയ്യുമെന്ന് സിദ്ദിഖ് പറഞ്ഞു.

സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബിജെപി ശക്തി പ്രാപിച്ചുവരികയാണ്. ബിജെപിക്ക് വന്‍ തോതില്‍ വോട്ട് ലഭിച്ചത് സിപിഎം കേന്ദ്രങ്ങളില്‍ നിന്നാണ്. പ്രത്യയശാസ്ത്രത്തില്‍ നിന്ന് വര്‍ഗീയതയിലേക്കാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴുകുന്നതെന്ന് സിദ്ദിഖ് പറഞ്ഞു. വിരലടയാളം അടിസ്ഥാനമാക്കി ബയോമെട്രിക് ഇലക്ട്രോണിക്‌സ് വോട്ടിങ് യന്ത്രം സ്ഥാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു. അബുദാബിയിലെ കെ.എം.സി.സി. നേതാവ് യു. അബ്ദുല്ല ഫാറൂഖി, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം പ്രസിഡന്റ് അബ്ദുല്‍ കരീം തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി.യുടെ ക്ഷണം സ്വീകരിച്ചാണ് ടി. സിദ്ദിഖ് അബുദാബിയിലെത്തിയത്.

Abu Dhabi, kasaragod, Election, CPM, Payyannur, Video, KMCC, Press meet, T.Siddique

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Abu Dhabi, kasaragod, Election, CPM, Payyannur, Video, KMCC, Press meet, T.Siddique, 'CPM Casted Fake Votes with Video Evidence', T Siddiq says, CPM Casted 2000more Fake Votes, gets Video Evidence

Post a Comment