വീണ്ടും കുരുക്ക്: നസ്രിയയുടെ 'നിക്കാഹ്' മതവികാരം വ്രണപ്പെടുത്തുന്നു
May 31, 2014, 13:52 IST
ചെന്നൈ: (www.kvartha.com 31.05.2014) തമിഴിലെ അരങ്ങേറ്റ ചിത്രം തന്നെ വിവാദത്തില്‍ കൊണ്ടെത്തിച്ച നസ്രിയയുടെ മൂന്നാമത്തെ ചിത്രവും പുലിവാലാകുന്നു. തിരുമണം എന്ന നിക്കാഹാണ് ഇപ്പോള്‍ കേസിലും പുക്കേറിലും കുടുങ്ങിയിരിക്കുന്നത്.
ചിത്രം ഷിയ മുസ്ലീം വികാരങ്ങളെ വ്രണപ്പെടുത്തുന്നതായി കാട്ടി നല്‍കിയ പരാതിയിലാണ് ചെന്നൈ ഹൈക്കോടതി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നവാഗത സംവിധായകന്‍ അനീഷ്, നിര്‍മാതാവ് ഓസ്‌കര്‍ രവിചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ജൂണ്‍ ആദ്യവാരം പുറത്തിറങ്ങേണ്ട ചിത്രം തീയേറ്ററില്‍ എത്താന്‍ ഇനിയും വൈകിയേക്കും. ജയ് ആകാശും നസ്രിയയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം പല തവണ റിലീസിംഗ് മാറ്റി വെച്ചതിന് പിന്നാലെയാണ് പുതിയ നൂലാമാലയില്‍ കുരുങ്ങിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ തരം വിവാഹാചാരങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്റെ പ്രമേയം. എന്തൊക്കെയായാലും ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.
Keywords: Chennai, Tamil, Cinema, Actress, Case, Court, Stay requested against Thirumanam Enum Nikkah, An Islamic organisation has strongly objecting Thirumanam Ennum Nikkah movie

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.