മണാലിയിലേക്ക് ഹണിമൂണിന് പോയ നവദമ്പതികളില്‍ ഭര്‍ത്താവ് ബോട്ടപകടത്തില്‍ മരിച്ചു

തൃശൂര്‍: (www.kvartha.com 31.05.2014) ഹണിമൂണിന് കുളു മണാലിയില്‍ പോയ നവദമ്പതികളില്‍ ഭര്‍ത്താവ് ബോട്ട് മറിഞ്ഞ് മരിച്ചു. തൃശൂര്‍ നല്ലെങ്കരയിലെ പരേതനായ ലാസറിന്റെ മകന്‍ ഷാന്‍ ലാസര്‍ (29) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ മിനു അത്ഭുതകരമായി രക്ഷപ്പെട്ടു.

കുളു തടാകത്തില്‍ ബോട്ടിങ്ങ് നടത്തുന്നതിനിടെ ചുഴിയില്‍പെട്ട് ബോട്ട് മറിയികുയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം. മേയ് 11 നായിരുന്നു ഷാനിന്റേയും മിനുവിന്റേയും വിവാഹം നടന്നത്.
Kerala, Accident, Boat Accident, Dies, Honey Moon, Thrissur, Husband, Wife, Shan, Minu, Guide, Shop,
അപകടം ഉണ്ടായപ്പോള്‍ ഷാനുവും മിനുവും ഗൈഡുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഗൈഡാണ് മിനുവിനെ രക്ഷപ്പെടുത്തിയത്. ഷാനിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. മണ്ണുത്തി ബൈപാസില്‍ ടൈല്‍സ് വേള്‍ഡ് കട നടത്തി വരികയായിരുന്നു ഷാന്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
വൈദ്യുതി പ്രതിസന്ധി: കാസര്‍കോട്ട് വ്യാപാരികള്‍ കടയടപ്പ് സമരത്തിലേക്ക്

Keywords: Kerala, Accident, Boat Accident, Dies, Honey Moon, Thrissur, Husband, Wife, Shan, Minu, Guide, Shop. 

Post a Comment

Previous Post Next Post