Follow KVARTHA on Google news Follow Us!
ad

സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യത പുറത്തുവിട്ട ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത New Delhi, Minister, Allegation, Congress, Lok Sabha, Election, National,
ഡെല്‍ഹി: (www.kvartha.com 31.05.2014) കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

രേഖകള്‍ പുറത്തുവിട്ട സെക്ഷന്‍ ഓഫീസര്‍ തസ്തികയിലുള്ള അഞ്ച് ഉദ്യോഗസ്ഥരെയാണ് ഡെല്‍ഹി സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തത്. സ്മൃതി ഇറാനി ഓപ്പണ്‍ ആയി ഡിഗ്രി പരീക്ഷയ്ക്കിരുന്ന  ഡെല്‍ഹി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ് വിഭാഗത്തിലെ ജീവനക്കാരാണ് ഇവര്‍.

 വിദ്യാഭ്യാസ യോഗ്യതകളടങ്ങിയ രഹസ്യ ഫയലുകള്‍ പരിശോധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ഒരു ദേശീയ ദിനപത്രമാണ് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍  സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്.

വാര്‍ത്ത വിവാദമായതിനെ തുടര്‍ന്ന് ഡിഗ്രി ബിരുദം പോലും നേടാന്‍ കഴിയാത്ത  സ്മൃതിക്ക്
മന്ത്രിസ്ഥാനം വഹിക്കാന്‍ യോഗ്യതയില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസും  രംഗത്തി.

 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലെ വ്യക്തിഗത വിവരങ്ങളില്‍ ബിരുദധാരിയെന്നാണ് സ്മൃതി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിരുദ വിദ്യാര്‍ത്ഥിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതാണ് വിവാദമായത്.

അതേസമയം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാന്‍ സ്മൃതി ഇറാനി ആവശ്യപ്പെട്ടിട്ടുണ്ട്.


Delhi University suspends five officials for leaking Smriti Irani's purported

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കാസര്‍കോട്ട് ഏഴ് ശൈശവ വിവാഹങ്ങള്‍ തടഞ്ഞു

Keywords: Delhi University suspends five officials for leaking Smriti Irani's purported documents, New Delhi, Minister, Allegation, Congress, Lok Sabha, Election, National.

Post a Comment