അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ കാണാന്‍ ദീപിക ദുബൈയിലെത്തി

(www.kvartha.com 31.05.2014)  ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ടോം ക്രൂയിസ് നായകനാകുന്ന ഹോളിവുഡ് ചിത്രത്തിലേക്ക് നായികാ വേഷത്തിനുവേണ്ടി ദീപിക ദാവൂദിനെ കണ്ട് കുറേ പണം നല്‍കിയെന്നാണ് വാര്‍ത്ത. ദുബൈയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഡെയിലി ഭാസ്‌കര്‍ എന്ന ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്ത് വിട്ടത്.

ഇന്തോ-അമേരിക്കന്‍ പെണ്‍കുട്ടി സി ഐ എ ഏജന്റ് ആവുന്ന കഥ പറയുന്ന ചിത്രത്തിന്റെ സംവിധായകനും ദീപികയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇന്ത്യ, ലെബനന്‍, യുഎസ്എ തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ചായിരിക്കും ചിത്രീകരണം. ജിഹാദിസ്റ്റ് ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിക്കുന്ന റോളാണ്
ദീപികയുടേത്. താരത്തെ കാണാനും പണം വാങ്ങാനും അധോലോക നായകന്‍ ആദ്യം താല്പര്യം കാട്ടിയില്ലെന്നാണ് അറിയുന്നത്. എന്നാല്‍ ദീപികയെ തകര്‍ക്കാന്‍ ആരോ പടച്ചുവിട്ട വ്യാജ വാര്‍ത്തയാണിതെന്നും അറിയുന്നു.  ദാവൂദിന് വേണ്ടി ബിനാമിയായ അസീസാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് ബോളിവുഡ് അണിയറ സംസാരം. എന്തൊക്കെയായാലും ദീപികയ്ക്ക് അവസരം കിട്ടുമോ എന്ന കാര്യം കണ്ടറിയണം.

 Entertainment, Bollywood, Deepika Padukone, Dubai, America, Cinema, Bollywood, Deepika Padukone secretly met Dawood Ibrahim

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Entertainment, Bollywood, Deepika Padukone, Dubai, America, Cinema, Bollywood, Deepika Padukone secretly met Dawood Ibrahim

Post a Comment

Previous Post Next Post