ദളിത് സഹോദരിമാരെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവം: അന്വേഷണം സി ബി ഐക്ക്

 


ബദുയുന്‍: (www.kvartha.com 31.05.2014) ഉത്തര്‍പ്രദേശിലെ ബദുയുന്‍ ജില്ലയില്‍ ദളിത് സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ സംഭവത്തില്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.

കേസിന്റെ വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കാനും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അഖിലേഷ് യാദവിന്റെ സമുദായത്തില്‍പെട്ട പെണ്‍കുട്ടികളെയാണ് മാനഭംഗത്തിനു ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്.

കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും  ആവശ്യപ്പെട്ടിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രിയ്ക്കും മറ്റു സംസ്ഥാന നേതാക്കള്‍ക്കം ഒപ്പമാണ് രാഹുല്‍ പെണ്‍കുട്ടികളുടെ വീട്ടിലെത്തിയത്.

അതേസമയം പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ ആക്രമണം ഡെല്‍ഹി പെണ്‍കുട്ടിക്കു നേരെ ബസില്‍ വെച്ചുണ്ടായ കൂട്ടമാനഭംഗത്തെക്കാളും മൃഗീയമാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍  തങ്ങള്‍ക്ക് നഷ്ടപരിഹാരമല്ല നീതിയാണ് ലഭിക്കേണ്ടതെന്നും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വ്യക്തമാക്കി.

മക്കളെ മാനഭംഗപ്പെടുത്തിയ ശേഷം  കൊലപ്പെടുത്തി കെട്ടിത്തൂക്കിയവരെ പൊതുനിരത്തില്‍ തൂക്കിക്കൊല്ലണമെന്നും മാതാപിതാക്കള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളിലും വാഗ്ദാനങ്ങളിലും വിശ്വാസമില്ലെന്നും ഇവര്‍ പറഞ്ഞു.

 ദളിത് സഹോദരിമാരെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവം: അന്വേഷണം സി ബി ഐക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അസുഖത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു

Keywords:  Uttar Pradesh government refers investigation to CBI in #Badaun gang-rape case, Rahul Gandhi, Visit, House, Parents, New Delhi, Compensation, Congress, National, Badaun gangrape: Rahul Gandhi meets family of victims, demands CBI probe
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia