വിവാദമായ മുണ്ടുരിയല്‍ കേസ്: കോണ്‍ഗ്രസുകാരായ പ്രതികളെ വെറുതെ വിട്ടു

തിരുവനന്തപുരം: (www.kvartha.com 31.05.2014) കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മുണ്ടുരിഞ്ഞ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു.

തെളിവിന്റെ അഭാവത്തിലാണ് പ്രതികളായ  30 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി വെറുതെവിട്ടത്. 2004 ജൂണ്‍ ആറിന് തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തിനു മുന്നില്‍ വെച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ണിത്താന്റെ മുണ്ടുരിഞ്ഞത്.

കെ.പി.സി.സി. ജനറല്‍സെക്രട്ടറി സ്ഥാനത്തുനിന്നും സസ്‌പെന്‍ഡ് ചെയ്ത രാജ്‌മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദും 'ഐ' ഗ്രൂപ്പിനെതിരായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ണിത്താനു നേരെ തിരിഞ്ഞത്.

പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തിലെ യോഗത്തില്‍ പങ്കെടുക്കാന്‍ മാരുതി വാനിലെത്തിയ നേതാക്കളെ പ്രവര്‍ത്തകര്‍ ആക്രമിച്ചശേഷം മുണ്ടുരിയുകയായിരുന്നു.

Accused in 'munduriyal' incident involving Rajmohan Unnithan walk free,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Accused in 'munduriyal' incident involving Rajmohan Unnithan walk free, Thiruvananthapuram, Congress, Court, Allegation, attack, Conference, Kerala.

Post a Comment

Previous Post Next Post