Follow KVARTHA on Google news Follow Us!
ad

കെ.പി.സി.സി. ഭാരവാഹികളുടെ പട്ടിക വെട്ടിച്ചുരുക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു

കോണ്‍ഗ്രസില്‍ പുന:സംഘടനയുടെ ഭാഗമായി തയ്യാറാക്കിയ കെ.പി.സി.സി. നിര്‍വാഹക സമിതി ഭാരവാഹികളുടെ പുതിയ പട്ടിക വെട്ടിച്ചുരുക്കാന്‍ New Delhi, KPCC, Congress, National, High command,
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ പുന:സംഘടനയുടെ ഭാഗമായി തയ്യാറാക്കിയ കെ.പി.സി.സി. നിര്‍വാഹക സമിതി ഭാരവാഹികളുടെ പുതിയ പട്ടിക വെട്ടിച്ചുരുക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഭാരവാഹികളുടെ പട്ടിക വെട്ടിച്ചുരുക്കിയാല്‍ അത് പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും നേതൃത്വം ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

ലോകസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഭാരവാഹി പട്ടിക വെട്ടിചുരുക്കിയാല്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും സംസ്ഥാന നേതൃത്വം അറിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ജനറല്‍ ബോഡിയിലേക്കാള്‍ കൂടുതല്‍ അംഗങ്ങള്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജമ്പോ ലിസ്റ്റ് വെട്ടിചുരുക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്.

New Delhi, KPCC, Congress, National, High command, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പുന:സംഘടന വേഗത്തില്‍ നടത്താന്‍ തീരുമാനിച്ചത്. ഹൈക്കമാന്‍ഡിന് മാറിയ കെ.പി.സി.സി പുന:സംഘടനാ ലിസ്റ്റില്‍ 130 മുതല്‍ 190 അംഗങ്ങള്‍ വരെ ഉണ്ടെന്നാണ് പുറത്തുവന്നിട്ടുള്ളത്. ഭാരവാഹികളുടെ കാര്യത്തില്‍ 15 ശതമാനം വനിതകള്‍ക്കും 15 ശതമാനം പട്ടികജാതി വിഭാഗക്കാര്‍ക്കും സംവരണം ഉറപ്പാക്കിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ എല്ലാ ഗ്രൂപ്പുകള്‍ക്കും പ്രാതിനിധ്യം നല്‍കിയപ്പോഴാണ് ലിസ്റ്റിന്റെ നീളം കൂടിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: New Delhi, KPCC, Congress, National, High command, No slash in KPCC office bearers list, Kerala, Mass contact programme, Construction Work, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment