ഹൃദയാഘാതം: വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം  വിനോദ് കാംബ്ലിയെ ഹൃദയാഘാതത്തെ തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്പൂരില്‍ നിന്നും ബാന്ദ്രയിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിലാണ് ഹൃദയാഘാതമുണ്ടായത്.

വാഹനത്തില്‍ മറ്റാരും ഇല്ലാതിരുന്നതിനാല്‍ അസ്വസ്ഥത അനുഭവപ്പെട്ട് വണ്ടി സൈഡില്‍ ഒതുക്കി നിര്‍ത്തുകയായിരുന്നു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് ഓഫീസറാണ് കാംബ്ലിയെ ആശുപത്രിയിലെത്തിച്ചത്. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ കഴിയുന്ന കാംബ്ലി അപകടനില തരണം ചെയ്തതായി ആശുപത്രി  അധികൃതര്‍ അറിയിച്ചു.

ഹൃദയ ധമനികളില്‍ തടസം കണ്ടതിനെ തുടര്‍ന്ന്  2012 ല്‍ കാംബ്ലിയെ ലീലാവതി ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. അതിന്റെ തുര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായ ഹൃദയാഘാതമെന്നാണ് വിവരം. ഇന്ത്യയ്ക്കു വേണ്ടി 17 ടെസ്റ്റുകളും 104 ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള കാംബ്ലി സച്ചിന്റെ സഹപാഠി കൂടിയായിരുന്നു.

Former Indian cricketer Vinod Kambli suffers heart attack, Mumbai, Sachin Tendulker,1988 ല്‍ സ്‌കൂള്‍ പഠന കാലത്ത് സച്ചിനുമായി ചേര്‍ന്ന് നേടിയ 664 റണ്‍സിന്റെ കൂട്ടുകെട്ടാണ് കാംബ്ലിയെ പ്രശസ്തനാക്കിയത്. 2009 ലാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും അദ്ദേഹം വിരമിച്ചത്.

ഇതിഹാസ താരം സച്ചിന്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍ കാംബ്ലിയുടെ  പേര് പരാമര്‍ശിക്കാതിരുന്നതില്‍ കാംബ്ലി ഖേദം പ്രകടപ്പിച്ചിരുന്നു. ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ എന്നാണ് കാംബ്ലി അറിയപ്പെട്ടിരുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ബി.ജെ.പി മാര്‍ച്ച്

Keywords: Former Indian cricketer Vinod Kambli suffers heart attack, Mumbai, Sachin Tendulker,Hospital, Treatment, National, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news, Man arrested with 36 gram Brown sugar

Post a Comment

Previous Post Next Post