Follow KVARTHA on Google news Follow Us!
ad

കൂസലില്ലാതെ സിപിഎം, ദേശാഭിമാനിക്ക് പരസ്യം വാങ്ങിയതിലെ വിവാദം ചായക്കോപ്പയിലെ കാറ്റ്

വിവാദ വ്യവസായിയും കൊലക്കേസ് പ്രതിയുമായ വി.എം രാധാകൃഷ്ണന്റെ (ചാക്ക് രാധാകൃഷ്ണന്‍) ഉടമസ്ഥതയിലുള്ള സൂര്യ ഹോട്ടല്‍ ഗ്രൂപ്പിന്റെ പരസ്യം ദേശാഭിമാനി CPM to ignore controversies in connection with Chakk Radhakrishnan, CPM, Party, Faris, Ruprr, Surya Book, Pinarayi Vijayan, E.P.Jayarajan, Kodiyeri, Football, Deshabhimani,
തിരുവനന്തപുരം: വിവാദ വ്യവസായിയും കൊലക്കേസ് പ്രതിയുമായ വി.എം രാധാകൃഷ്ണന്റെ (ചാക്ക് രാധാകൃഷ്ണന്‍) ഉടമസ്ഥതയിലുള്ള സൂര്യ ഹോട്ടല്‍ ഗ്രൂപ്പിന്റെ പരസ്യം ദേശാഭിമാനി പ്രസിദ്ധീകരിച്ചത് സിപിഎം കാര്യമായെടുക്കുന്നില്ല. ടി വി ചാനലുകള്‍ ഒരു ദിവസത്തെ വാര്‍ത്തയാക്കും എന്നതിനപ്പുറം ഈ വിവാദത്തിന് പ്രാധാന്യം കല്‍പിക്കാത്തതാണു കാരണമെന്ന് അറിയുന്നു.

സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പിബി അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍,  എം.എ ബേബി എന്നിവരുമായി ഇക്കാര്യം ഫോണില്‍ സംസാരിച്ച ശേഷമാണ് വെള്ളിയാഴ്ച രാവിലെ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ മാധ്യമങ്ങളോടു സംസാരിച്ചതെന്നാണു വിവരം. അദ്ദേഹം ക്ഷോഭിച്ചതിനു പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതി ഇല്ലെങ്കിലും വിവാദ പരസ്യത്തിനെതിരായ വാര്‍ത്തകളെ പാര്‍ട്ടി കാര്യമായെടുക്കുന്നില്ല എന്ന വ്യക്തമായ സന്ദേശം നല്‍കാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനം.

രാധാകൃഷ്ണന്റെ ഉടമസ്ഥതതയില്‍ സംസ്ഥാനത്തു പലയിടത്തുമുള്ള സൂര്യ സ്റ്റാര്‍ ഹോട്ടലുകള്‍ ഇടതു-വലതു വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ താമസിക്കാന്‍ ഉപയോഗിക്കാറുള്ളവയാണ്. അവയെല്ലാം ബാര്‍ ഹോട്ടലുകളാണു താനും. മന്ത്രിമാര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളാണ് ഉപയോഗിക്കാറുള്ളതെങ്കിലും യുഡിഎഫ് എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കം സൂര്യ ഹോട്ടലുകളില്‍ താമസിച്ചതിന്റെ വിവരങ്ങള്‍ ലഭ്യമാണെന്ന് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നു.

ചാക്ക് രാധാകൃഷ്ണനുമായി യുഡിഎഫിലെ കക്ഷി നേതാക്കള്‍ക്ക്, പ്രത്യേകിച്ചും കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നാണ് സിപിഎം വിലയിരുത്തുന്നത്. എന്നാല്‍ അത് വലിയ വിവാദമാക്കാത്ത മാധ്യമങ്ങള്‍ ദേശാഭിമാനിയിലെ പരസ്യത്തിന്റെ പേരില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നത് പ്ലീനം ഭംഗിയായും വിവാദമില്ലാതെയും നടന്നതിലെ അസൂയ തീര്‍ക്കാനാണെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു. വെള്ളിയാഴ്ചത്തെ ദേശാഭിമാനിയില്‍ ഒന്നാം പേജിലാണ് സൂര്യ ഹോട്ടല്‍സിന്റെ കാല്‍ പേജ് പരസ്യം പ്രസിദ്ധീകരിച്ചത്. സിപിഎം പാര്‍ട്ടി പ്ലീനത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പരസ്യമാണത്.

പ്ലീനത്തിന്റെ ഭാഗമായ റാലി നടക്കുന്ന ദിവസമായതിനാല്‍ ദേശാഭിമാനി കൂടുതല്‍ കോപ്പി അച്ചടിക്കുമെന്നും ഒരു കച്ചവടക്കാരന്‍ എന്ന നിലയില്‍ അത് മാത്രം പരിഗണിച്ചാണ് താന്‍ സ്വന്തം സ്ഥാപനത്തിന്റെ പരസ്യം നല്‍കിയതെന്നുമാണ് ചാക്ക് രാധാകൃഷ്ണന്റെ വിശദീകരണം. വിവാദത്തെ തുടര്‍ന്നു ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ രാധാകൃഷ്ണന്‍ അക്കാര്യം പറയുകയും ചെയ്തു.

നേരത്തേതന്നെ ചാക്ക് രാധാകൃഷ്ണന് വിവാദങ്ങളിലുണ്ടെങ്കിലും മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും രണ്ട് മക്കളുടെയും മരണവുമായി ബന്ധപ്പെട്ടു സംശയത്തിലായതോടെയാണ് കൂടുതല്‍ കുഴപ്പത്തിലായത്. ആ കേസില്‍ അയാളെ സിബിഐ അറസ്റ്റു ചെയ്തു റിമാന്‍ഡില്‍ അയച്ചിരുന്നു.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ടും നേരത്തേ ദേശാഭിമാനി സാമ്പത്തിക വിവാദത്തില്‍പെട്ടിരുന്നു. പാര്‍ട്ടി നടത്തുന്ന നായനാര്‍ സ്മാരക ഫുട്‌ബോളുമായി ബന്ധപ്പെട്ടു വിവാദ വ്യവസായി ഫാരിസ് അബുബക്കറില്‍ നിന്നു വന്‍ തുക വാങ്ങിയതും വിവാദത്തിലായിരുന്നു. മാര്‍ട്ടിന്റെ പണം തിരിച്ചുകൊടുത്താണ് വിവാദം അവസാനിപ്പിച്ചത്.  രണ്ടു കോടി രൂപയാണ് ബോണ്ട് ആയി സ്വീകരിച്ചത്. ആ വിവാദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തേത് നിസാരമാണെന്ന വിലയിരുത്തലാണ് നേതൃത്വത്തിന്റേത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also read:
ഫാത്തിമ സഫക്ക് ഇനി വേദനകള്‍ ഇല്ലാതെ ഉറങ്ങാം

Keywords: CPM to ignore controversies in connection with Chakk Radhakrishnan, CPM, Party, Faris, Rupee, Surya Book, Pinarayi Vijayan, E.P.Jayarajan, Kodiyeri, Football, Deshabhimani, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment