Follow KVARTHA on Google news Follow Us!
ad

വിവാഹ സല്‍ക്കാരത്തിനിടെ കല്യാണമണ്ഡപത്തില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍

കണ്ണമ്മൂല സി.എസ്.ഐ ചര്‍ച്ച് കല്യാണമണ്ഡപത്തില്‍ കഴിഞ്ഞ ദിവThiruvananthapuram, Marriage, Robbery, Arrest, Medical College, Police, Bride, Grooms, Cash, Missing, Photo, Kerala,
തിരുവനന്തപുരം: കണ്ണമ്മൂല സി.എസ്.ഐ ചര്‍ച്ച് കല്യാണമണ്ഡപത്തില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹ സല്‍ക്കാരത്തിനിടെ പണമടങ്ങിയ ബാഗും നവവധുവിന്റെ കല്യാണ സാരിയും മോഷ്ടിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. മെഡിക്കല്‍ കോളജ് പോലീസാണ് പ്രതിയെ  അറസ്റ്റ് ചെയ്തത്.  ആക്കുളം  ചെറുവയ്ക്കല്‍ എസ്.എന്‍.ഡി.പി മന്ദിരത്തിന് സമീപം പണയില്‍വീട്ടില്‍ രാജനെ (68) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ സല്‍ക്കാരത്തിനിടെ  ബന്ധുക്കള്‍ വധൂവരന്‍മാര്‍ക്ക് നല്‍കിയ  പണം സൂക്ഷിച്ചിരുന്ന ബാഗാണ് കവര്‍ന്നത്.

Thiruvananthapuram, Marriage, Robbery, Arrest, Medical College, Police, Bride, Grooms, Cash, Missing,ബാഗ് കാണാതായതിനെത്തുടര്‍ന്ന് വീഡിയോ ക്യാമറ പരിശോധിച്ചപ്പോള്‍ ലഭിച്ച ഫോട്ടോകളില്‍ നിന്നുമാണ്  മോഷ്ടാവിന്റെ ചിത്രം ലഭിച്ചത്. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മോഷ്ടാവിനെ മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിക്ക് സമീപം കൂട്ടിരിപ്പുകാരുടെ
ഇടയില്‍ നിന്ന് രാത്രിയോടെ പോലീസ് കണ്ടെത്തിയത്.

ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. പ്രതിയില്‍ നിന്നും മോഷ്ടിച്ച  പണവും സാരിയും കണ്ടെടുത്തു. മെഡിക്കല്‍ കോളജ് സബ് ഇന്‍സ്‌പെക്ടര്‍ പി. ഷാജിമോന്‍, എസ്.സി.പി.ഒമാരായ മഹേഷ്, വിജയബാബു, സി.പി.ഒമാരായ ശ്രീഹരി, അരുണ്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Also Read:
അനധികൃത ടിക്കറ്റില്‍ വിമാനത്താവളത്തില്‍ കയറിപ്പറ്റിയ ഉദുമ സ്വദേശി പിടിയില്‍
Keywords: Thiruvananthapuram, Marriage, Robbery, Arrest, Medical College, Police, Bride, Grooms, Cash, Missing, Photo, Kerala, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment