കാലിത്തീറ്റ കുംഭകോണം: ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ വ്യാഴാഴ്ച

റാഞ്ചി: ബിഹാറിലെ കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ട്  ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചി കോടതി വിധിച്ചു. ലാലുപ്രസാദിനൊപ്പം കേസിലുള്‍പെട്ട മറ്റ് 45 പേരും കുറ്റക്കാരാണെന്ന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തി. ഇവരില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും, ജെ.ഡി.യു എം.പി ജഗദീഷ് ശര്‍മയും
ഉള്‍പെടും.ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.

നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന  കുറ്റമാണ് കോടതി ചുമത്തിയിരിക്കുന്നത്. ഇതോടെ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജീവിതം അവതാളത്തിലായിരിക്കുകയാണ്. രണ്ട്  വര്‍ഷത്തിലേറെ ശിക്ഷ ലഭിക്കുകയാണെങ്കില്‍  ലാലുവിന്റെ ലോക്‌സഭാംഗത്വം നഷ്ടമാകും. അടുത്തിടെ സുപ്രീം കോടതി പുറത്തിറക്കിയ നിയമപ്രകാരം ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്നുള്ള ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് ലാലുവിന്റെ  പൊതുപ്രവര്‍ത്തനത്തിനും മത്സരിക്കുന്നതിനും  വിലങ്ങുതടിയാവും.

വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങളാണ് ലാലുവിനെതിരെ ചുമത്തിയത്. വിധികേള്‍ക്കാന്‍ ലാലു റാഞ്ചിയിലെ കോടതിയിലെത്തിയിരുന്നു. സംസ്ഥാന വിഭജനത്തിനു മുന്‍പ് ബീഹാറിന്റെ ഭാഗമായിരുന്ന ചൈബാസ ട്രഷറിയില്‍ നിന്ന് അനധികൃതമായി 37.7 കോടി രൂപ പിന്‍വലിച്ച കേസിലാണ് വിധി. ജാര്‍ഖണ്ഡ് സംസ്ഥാനത്തിലാണ് ഇപ്പോള്‍ ട്രഷറി സ്ഥിതി ചെയ്യുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കാലിത്തീറ്റ, മൃഗങ്ങള്‍ക്കുള്ള മരുന്ന്, ആശുപത്രി ഉപകരണങ്ങള്‍ എന്നീ  വകുപ്പുകളില്‍ തിരിമറി നടത്തി കോടികളാണ് ലാലുപ്രസാദ് അടിച്ചെടുത്തത്.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട  61 കേസുകളില്‍  53 കേസുകളാണ് സി.ബി.ഐ കോടതിയുടെ പരിഗണനയിലുള്ളത്. ഇതില്‍ അഞ്ചു കേസുകളിലാണ് ലാലു പ്രസാദ് യാദവ്  ഉള്‍പെട്ടിട്ടുള്ളത്. 44 കേസുകളിലായി അഞ്ഞൂറ് പേര്‍ക്കാണ്  ഇതുവരെ ശിക്ഷ ലഭിച്ചത്. ആകെ 950 കോടിയുടെ അഴിമതിയാണ് നടന്നത്. 1996 ലാണ് കാലിത്തീറ്റ കുംഭകോണ കേസ് പുറത്തുവന്നത് . ലാലു പ്രതിയായ കേസുകളിലെ ആദ്യ വിധിയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്.

 Fodder scam: Lalu Prasad Yadav, 44 others convicted; sentencing set for October 3, Court Order, 1997ല്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന്  അനുമതി നല്‍കിയതിനെ തുടര്‍ന്ന് ലാലുപ്രസാദ് യാദവിന്  മുഖ്യമന്ത്രി സ്ഥാനമൊഴിയേണ്ടതായി വന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ റാബ്‌റി ദേവി മുഖ്യമന്ത്രിയായി. എന്നാല്‍ 2005 ലെ തെരഞ്ഞെടുപ്പില്‍ ജെ.ഡി.(യു) നേതാവ് നിതീഷ് കുമാറിനോട് റാബ്‌റി പരാജയപ്പെട്ടു. 17 വര്‍ഷത്തിനു ശേഷമാണ് ലാലു ഉള്‍പെട്ട  കേസിന്റെ വിധി വന്നിരിക്കുന്നത്. 1990ലാണ് സി.ബി.ഐ ഇതു സംബന്ധിച്ച് ലാലുവിനെതിരെ കേസെടുത്തത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്  ചുമത്തിയിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ ലാലുവിനെതിരായ കേസിന് ഏറെ പ്രാധാന്യമാണുള്ളത്.

Also read:
അനധികൃത ടിക്കറ്റില്‍ വിമാനത്താവളത്തില്‍ കയറിപ്പറ്റിയ ഉദുമ സ്വദേശി പിടിയില്‍

Keywords: Fodder scam: Lalu Prasad Yadav, 44 others convicted; sentencing set for October 3, Court Order, CBI, Supreme Court of India, Chief Minister, Criminal Case, Politics, Governor, Jail, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

Previous Post Next Post