Follow KVARTHA on Google news Follow Us!
ad

ആരോഗ്യ പ്രശ്‌നം: സോണിയയുടെ കേരള സന്ദര്‍ശനം റദ്ദാക്കിയേക്കും

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന കോണ്‍ഗ്രസ് Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ന്യൂഡല്‍ഹി: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കാന്‍ ആലോചന.  സോണിയയുടെ ഓഫീസ് ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ ഭക്ഷ്യസുരക്ഷാ ബില്‍ അവതരിപ്പിക്കുന്ന അവസരത്തിലാണ് സോണിയയെ പനിയും നെഞ്ചുവേദനയും വിറയലും അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് രാത്രി തന്നെ വിശദമായ പരിശോധനയ്ക്കുശേഷം സോണിയ ആശുപത്രിയില്‍ നിന്നും വിട്ടിരുന്നു.

New Delhi, Health, Sonia Gandhi, Visit, Office, Parliament, Food Security bill, National,  Kerala,തുടര്‍ന്ന് ഡോക്ടര്‍മാര്‍ സോണിയ്ക്ക് വിശ്രമം നിര്‍ദേശിക്കുകയായിരുന്നു. സെപ്റ്റംബര്‍ 7, 8 തിയതികളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാനായിരുന്നു സോണിയയുടെ സന്ദര്‍ശനം.
 രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്പ്‌മെന്റല്‍ സ്റ്റഡീസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം, മുന്‍മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം എന്നീ പാര്‍ട്ടി പരിപാടികളിലും ഭൂരഹിതരായവര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം, ആക്കുളത്ത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജിയുടെ പുതിയ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍, കുട്ടികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം എന്നീ സര്‍ക്കാര്‍ പരിപാടികളിലും പങ്കെടുക്കാനായിരുന്നു സന്ദര്‍ശനം.

Also Read: 
സ്വര്‍ണക്കടത്ത്: മൂന്ന് കാസര്‍കോട്ടുകാര്‍ മംഗലാപുരത്ത് അറസ്റ്റില്‍
Keywords: New Delhi, Health, Sonia Gandhi, Visit, Office, Parliament, Food Security bill, National,  Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment