ജമ്മു കശ്മീരില്‍ സൈന്യവുമായുള്ള എറ്റുമുട്ടലില്‍ 5 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായുള്ള എറ്റുമുട്ടലില്‍ അഞ്ചു ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കശ്മീരിലെ ഗന്‍ദേര്‍ബാലിലാണ്  ആക്രമണം. മരിച്ചവര്‍ ഹിസ്ബുല്‍  മുജാഹിദ്ദീന്റെ ഖദ്രി അസദുല്ല വിഭാഗക്കാരാണെന്ന് സൈനികവക്താവ് അറിയിച്ചു.

കാശ്മീരില്‍ ഉള്‍ട്രാ തീവ്രവാദികളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഗന്‍ദേര്‍ബാലിലെ പ്രേങ് വനമേഖലയില്‍ നടത്തിയ തിരച്ചിലിനിടയില്‍   രാഷ്ട്രീയ റൈഫിള്‍സിലെ ഭടന്മാര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ആക്രമണം തുടര്‍ന്ന തീവ്രവാദികള്‍ക്കുനേരെ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
Srinagar, Terrorists, attack, Death, Military, Message, Obituary, National, Malayalam News, National News,
കൊല്ലപ്പെട്ട തീവ്രവാദികളെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വെടിവെപ്പ് അവസാനിച്ചെങ്കിലും ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്. സിന്ധ് നദിയിലൂടെ തീവ്രവാദികള്‍ വനത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് തീവ്രവാദികളെ കൊലപ്പെടുത്താന്‍ കഴിഞ്ഞതെന്ന് സൈന്യം പറഞ്ഞു.

Also Read:
സരിതയെയും ബിജുവിനേയും കാഞ്ഞങ്ങാട്ട് കൊണ്ടുവന്നു; കോടതിയിലേക്ക് ജനം ഒഴുകി

Keywords: Srinagar, Terrorists, attack, Death, Military, Message, Obituary, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

Previous Post Next Post