ഐ.എന്‍.എസ് സിന്ധുരക്ഷക് : അപകടത്തില്‍ മരിച്ച മലയാളി നാവികരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
Aug 31, 2013, 10:50 IST
തിരുവനന്തപുരം: മുംബൈ നാവികസേനയുടെ ഐ.എന്‍.എസ് സിന്ധുരക്ഷക് മുങ്ങിക്കപ്പല്‍ ദുരന്തത്തില്‍ മരിച്ച രണ്ട് മലയാളി നാവികരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂര്‍ കോയിത്തറയില്‍ വിശ്വംഭരന് -സുജാത ദമ്പതികളുടെ മകന് വിഷ്ണു വിശ്വംഭരന്(21) , തിരുവനന്തപുരം വഴിച്ചാല് സ്വദേശി ലിജു ലോറന്‍സ് (29) എന്നിവരുടെ മൃതദേഹങ്ങളാണ്
മുംബൈയില്‍ നിന്ന് നാട്ടിലെത്തിച്ചത്.
വന്‍ സ്ഫോടനത്തെ തുടര്‍ന്ന് സിന്ധുരക്ഷക് കപ്പല്‍ മുങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മുങ്ങിക്കപ്പലിലുണ്ടായിരുന്ന 18 നാവികരും തല്‍ക്ഷണം മരിച്ചു. ഇവരില്‍ നാലു പേര് മലയാളികളായിരുന്നു. 11 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാല്‍ ഫോറന്‍സിക് പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള തിരച്ചില്‍ നടത്തുന്നുണ്ട്.
കേരള സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി വി.എസ് ശിവകുമാര്‍ എന്നിവര്‍ മൃതദേഹത്തില്‍ അന്തിമോപചാരം അര്പിച്ചു. ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ഇരുവരുടേയും വീട്ടിലേക്ക് കൊണ്ടുപോയി. ബിജു ലോറന്‍സിന്റെ മൃതദേഹം വാഴക്കല്‍ ലിറ്റില്‍ ഫഌര്‍ പള്ളിയിലും വിഷ്ണുവിന്റെ മൃതദേഹം വൈകിട്ട് വീട്ടുവളപ്പിലും സംസ്കരിക്കും.
Also Read: ജയില്‍ ചാട്ടം: തെക്കന്രാജനെ കാസര്‍കോട്ടെത്തിച്ചു
Keywords: Thiruvananthapuram, Ship Accident, Dead Body, Mumbai, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
മുംബൈയില്‍ നിന്ന് നാട്ടിലെത്തിച്ചത്.
വന്‍ സ്ഫോടനത്തെ തുടര്‍ന്ന് സിന്ധുരക്ഷക് കപ്പല്‍ മുങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മുങ്ങിക്കപ്പലിലുണ്ടായിരുന്ന 18 നാവികരും തല്‍ക്ഷണം മരിച്ചു. ഇവരില്‍ നാലു പേര് മലയാളികളായിരുന്നു. 11 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാല്‍ ഫോറന്‍സിക് പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള തിരച്ചില്‍ നടത്തുന്നുണ്ട്.

Also Read: ജയില്‍ ചാട്ടം: തെക്കന്രാജനെ കാസര്‍കോട്ടെത്തിച്ചു
Keywords: Thiruvananthapuram, Ship Accident, Dead Body, Mumbai, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.