കോര്‍പറേറ്റ് തട്ടിപ്പുകള്‍ തടയാന്‍ മുന്നറിയിപ്പ് സംവിധാനം

കോര്‍പറേറ്റ് തട്ടിപ്പുകള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് തടയുവാന്‍ കോര്‍പറേറ്റ്കാര്യ മന്ത്രാലയം സംവിധാനം ഒരുക്കുന്നു. സാങ്കേതിക വിദഗ്ദ്ധരടങ്ങുന്ന ഒരു കമ്മിറ്റിയാണ് ഈ സംവിധാനത്തിനുള്ള ചട്ടക്കൂട് നിര്‍ദേശിച്ചത്.  നിര്‍ദിഷ്ട മുന്നറിയിപ്പ് സംവിധാനം (EWS - Early Warning System) കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഈ സാമ്പത്തിക വര്‍ഷം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം നടപ്പാക്കും.

നിലവില്‍ ഒരു കമ്പനി നടത്തുന്ന കോര്‍പറേറ്റ് തട്ടിപ്പുകള്‍ അന്വേഷിക്കുന്നത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ആണ് (എസ്.എഫ്.ഐ.ഒ).  കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബഹുതലസംഘടനയാണിത്. അക്കൗണ്ടന്‍സി, ഫോറന്‍സിക് ഓഡിറ്റിംഗ്, നിയമം, വിവര സാങ്കേതിക വിദ്യ, അനേ്വഷണം, കമ്പനി നിയമങ്ങള്‍, ക്യാപിറ്റല്‍ മാര്‍ക്കറ്റ്, ടാക്‌സേഷന്‍ തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ ഉള്‍പെടുന്ന സംഘടനയാണിത്.  എസ്.എഫ്.ഐ.ഒ. ഏറ്റെടുക്കുന്ന കേസുകള്‍ താഴെപ്പറയുന്ന തരത്തിലുള്ളവയാണ്.

സങ്കീര്‍ണവും, വിവിധ വകുപ്പുകളെ ബാധിക്കുന്നതുമായ ബഹുതല തട്ടിപ്പുകള്‍, അത്തരം കേസുകളിലെ പൊതുതാല്‍പര്യം, അത് വെട്ടിപ്പിന്റെ സാമ്പത്തിക വ്യാപ്തിയുടെയോ, അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ച വ്യക്തികളുടെ എണ്ണക്കൂടുതലോ കണക്കിലെടുത്താവും. അന്വേഷണത്തിന്റെ ഫലമായി വെട്ടിപ്പ് തടയാനുള്ള സംവിധാനങ്ങള്‍, നിയമങ്ങള്‍, നടപടിക്രമങ്ങള്‍ തുടങ്ങിയവ മെച്ചപ്പെടുത്തുമെങ്കില്‍ മാത്രമേ അന്വേഷണം നടത്തുകയുള്ളൂ. കമ്പനികാര്യ വകുപ്പില്‍ നിന്ന് ലഭിക്കുന്ന തട്ടിപ്പ് സംബന്ധിച്ച ഗുരുതര പരാതികളും എസ്.എഫ്.ഐ.ഒ. അന്വേഷിക്കും.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ എസ്.എഫ്.ഐ.ഒ. അന്വേഷിച്ച കേസുകള്‍:  2010-11-ല്‍ 13 കേസ്, 2011-12-ല്‍ 20 കേസ്, 2012-13-ല്‍ 22 കേസ് എന്നിങ്ങനെയാണ് അന്വേഷിച്ചത്. ഈ സാമ്പത്തിക വര്‍ഷം ഇതു വരെ രണ്ട് കേസുകളാണ് എസ്.എഫ്.ഐ.ഒ. ഏറ്റെടുത്തത് എസ്.എഫ്.ഐ.ഒ.യുടെ അന്വേഷണ റിപോര്‍ട്ടുകള്‍ പ്രകാരം ഗവണമെന്റ് ഇക്കാര്യത്തില്‍ നടപടിയെടുക്കും. 1956-ലെ കമ്പനീസ് ആക്ട്, 1860-ലെ ഇന്ത്യന്‍ പീനല്‍ കോഡ് എന്നിവ പ്രകാരമാണ് അന്വേഷണം നടത്തി നടപടിയെടുക്കുന്നത്.

പ്രൊഫഷണല്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടിയെടുക്കും. ഇതുമായി ബന്ധപ്പെട്ട റിപോര്‍ട്ടുകള്‍ വിവിധയിനം കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള സ്ഥാനങ്ങളുമായി പങ്കുവെയ്ക്കുകയും ചെയ്യും.

സെബി, റിസര്‍വ്വ് ബാങ്ക്, ഇന്‍കംടാക്‌സ് വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവയുമായാണ് അന്വേഷണ വിവരങ്ങള്‍ പങ്കിടുന്നത്. ഈ സ്ഥാപനങ്ങള്‍ അവയുടെ നിലപാടുകള്‍ പ്രകാരം തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും.

സംശയാസ്പദമായ കമ്പനികളെ നിരീക്ഷിച്ച് തട്ടിപ്പുകള്‍ കണ്ടുപിടിക്കുന്നതിനുള്ള നിരവധി സംവിധാനങ്ങള്‍ ഗവണ്‍മെന്റ് ഏര്‍പെടുത്തുന്നുണ്ട്.

 Kerala, EWS - Early Warning System, Cheating, Corporate,അനേ്വഷണ മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക സൗകര്യം ഒരുക്കുക, എസ്.എഫ്.ഐ.ഒ.യുടെ ഓഫീസ് വളപ്പില്‍ തന്നെ ഫോറന്‍സിക് ലാബ് സ്ഥാപിക്കുന്നത് ഉള്‍പെടെയുള്ള നടപടികള്‍, എസ്.എഫ്.ഐ.ഒ.യും ധനകാര്യമന്ത്രാലയവും തമ്മില്‍ ഒരു പരസ്പര ധാരണാപത്രം ഒപ്പിടുന്നത് അതിലൊന്നാണ്. 'ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്-ഇന്ത്യ (FIU-END) എന്ന പേരില്‍ ഒരു ഏജന്‍സി ധനമന്ത്രാലയത്തിനു കീഴില്‍ സ്ഥാപിക്കും. സംശയകരമായ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനാണിത് സ്ഥാപിക്കുന്നത്.

പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍, മറ്റ് റെഗുലേറ്ററികള്‍, എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് നിക്ഷേപകര്‍ക്കായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, തട്ടിപ്പ് സാമ്പത്തിക പദ്ധതികളെ കരുതിയിരിക്കാന്‍ നിക്ഷേപകരെ സജ്ജരാക്കുന്ന പരിപാടി ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയാവും നടത്തുക.

വിവിധ മന്ത്രാലയങ്ങളും ഏജന്‍സികളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക, കോര്‍പറേറ്റ്കാര്യ മന്ത്രാലയം, ധനമന്ത്രാലയം, സെബി, ആര്‍.ബി.ഐ. എന്നിവ ചേരുന്ന ഈ സംവിധാനം പ്രശ്‌നക്കാരല്ലാത്ത കമ്പനികളുടെ ഇടപാടുകള്‍ വേഗത്തിലാക്കും.

കമ്പനി ബില്ലില്‍ ഒരു വ്യവസ്ഥ കൂടി പുതുതായി ചേര്‍ക്കുക. കോര്‍പറേറ്റ് തട്ടിപ്പുകള്‍ സമഗ്രമായി അനേ്വഷിക്കുന്നതിനായി എസ്.എഫ്.ഐ.ഒ.യ്ക്ക് സ്റ്റാറ്റ്യൂട്ടറി പദവി നല്‍കാനുള്ള ഈ വ്യവസ്ഥയ്ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു.

Keywords: Kerala, EWS - Early Warning System, Cheating, Corporate, An Early Warning System (EWS) to Identify and prevent potential corporate frauds, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

Previous Post Next Post