കാറില്‍ രഹസ്യ അറയുണ്ടാക്കി കടത്തിയ 48 കിലോ കഞ്ചാവുമായി 2 ഇടുക്കി സ്വദേശികള്‍ അറസ്റ്റില്‍

 


കാസര്‍കോട്: ക്വാളിസ് കാറിന്റെ സീറ്റിന്റെ അടിവശത്തായി രഹസ്യ അറയുണ്ടാക്കി കടത്തിയ 48 കിലോ കഞ്ചാവുമായി രണ്ട് ഇടുക്കി സ്വദേശികളെ കാസര്‍കോട്ട് പോലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച രാവിലെ കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ വെച്ചാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി. മോഹന ചന്ദ്രന്‍ നായര്‍, ടൗണ്‍ എസ്.ഐ. ടി. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തില്‍ കഞ്ചാവ് പിടികൂടിയത്.

ഇടുക്കി തൊടുപുഴ പാലാരി വട്ടത്തെ സുനില്‍ ഡേവിഡ് (34), മറ്റേപള്ളിക്കുന്നില്‍ മുരളി (42) എന്നിവരാണ് അറസ്റ്റിലായത്. ഒരു കിലോവീതമുള്ള 48 മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക്ക് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ടി.എന്‍. 09 എ.ബി. 6327 നമ്പര്‍ ക്വാളിസ് കാറില്‍ തൊടുപുഴയില്‍ നിന്നാണ് കാസര്‍കോട്ടേക്ക് കഞ്ചാവ് കടത്തിയത്. 

ഇവിടെ എത്തിയാല്‍ ബന്ധപ്പെടാന്‍ ഒരുഫോണ്‍ നമ്പറും അറസ്റ്റിലായ പ്രതികള്‍ക്ക് നല്‍കിയിരുന്നു. ആ നമ്പര്‍ പ്രകാരം കഞ്ചാവ് കടത്തിന്റെ സൂത്രധാരന്മാരെ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തിവരികയാണ്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. കഞ്ചാവും ഇവര്‍ സഞ്ചരിച്ചകാറും പോലീസ് കസ്റ്റഡിയിലെടുത്തു.
കാറില്‍ രഹസ്യ അറയുണ്ടാക്കി കടത്തിയ 48 കിലോ കഞ്ചാവുമായി 2 ഇടുക്കി സ്വദേശികള്‍ അറസ്റ്റില്‍

കാറില്‍ രഹസ്യ അറയുണ്ടാക്കി കടത്തിയ 48 കിലോ കഞ്ചാവുമായി 2 ഇടുക്കി സ്വദേശികള്‍ അറസ്റ്റില്‍

കാറില്‍ രഹസ്യ അറയുണ്ടാക്കി കടത്തിയ 48 കിലോ കഞ്ചാവുമായി 2 ഇടുക്കി സ്വദേശികള്‍ അറസ്റ്റില്‍

Related News:
ക്വാളിസില്‍ കഞ്ചാവ് കടത്ത്: മൊബൈല്‍ നമ്പറുകാരന്‍ നൗഷാദിനെ പോലീസ് തെരയുന്നു

Also read:
ജയില്‍ ചാട്ടം: തെക്കന്‍രാജനെ കാസര്‍കോട്ടെത്തിച്ചു

Keywords:  Ganja seized, Police Arrest, Kasaragod, Kerala, Car, Idukki, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia