ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ മനോജ് തിവാരി വിവാഹിതനായി

കൊല്‍ക്കത്ത: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ മനോജ് തിവാരിക്ക്  ഇത് പ്രണയ സാഫല്യം.  ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് തീവാരി വിവാഹിതനാകുന്നത്. പ്രണയിനിയും അടുത്ത സുഹൃത്തുമായ സുഷ്മിത റോയിയാണ് തിവാരിയുടെ വധു.

പശ്ചിമ ബംഗാളിലെ ഹൗറയില്‍ വെച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. ആറ് വര്‍ഷം മുമ്പ് തിവാരിയുടെ  ഒരു സുഹൃത്ത് വഴിയാണ് സുഷ്മിതയെ  പരിചയപ്പെട്ടത്.  പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി.  ഐ.പി.എല്‍ ക്രിക്കറ്റ് മാച്ചില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമംഗമായിരുന്ന തിവാരി  ഇപ്പോള്‍ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ്.
Majoj Tiwari, Sushmitha Rai, Cricket Player, Friendship,Rest, Marriage, Kolkata, West Bengal,

ഇന്ത്യയ്ക്ക് വേണ്ടി എട്ട് ഏകദിന മത്സരങ്ങളില്‍ കളിച്ച തിവാരി
 നീല ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 104 റണ്‍സാണ് തിവാരിയുടെ ഉയര്‍ന്ന സ്‌കോര്‍. മൂന്ന് ട്വന്റി20 മത്സരങ്ങളിലും  തിവാരി
കളിച്ചിട്ടുണ്ട്.

Also Read: 
ചെര്‍ക്കള ഹയര്‍സെക്കന്ററി സ്‌കൂളില്‍ പൂട്ട് പൊളിച്ച് വീണ്ടും മോഷണം

Keywords: Majoj Tiwari, Sushmitha Rai, Cricket Player, Friendship,Rest, Marriage, Kolkata, West Bengal, Injured, Love Jihad, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post