Follow KVARTHA on Google news Follow Us!
ad

ഗൂഡ്‌സ് ട്രെയിന്‍ ബസിലിടിച്ചു; യാത്രക്കാരി മരിച്ചു

ആളില്ലാ റെയില്‍വേ ക്രോസില്‍ ഗൂഡ്‌സ് ട്രെയിന്‍ ബസിലിടിച്ചു യാത്രക്കാരി മരിച്ചു. ഡ്രൈവര്‍ ഉള്‍പെടെ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു One killed, five injured as goods train rams into bus at unauthorized railway crossing, Goods train rams into mini bus at Adyar, mini tourist bus, crossing the railway track, Moideen Bawa, Mangalore, Train, Obituary, Passenger, Police, Fire, Accident, Injured, bus
മംഗലാപുരം: ആളില്ലാ റെയില്‍വേ ക്രോസില്‍ ഗൂഡ്‌സ് ട്രെയിന്‍ ബസിലിടിച്ചു യാത്രക്കാരി മരിച്ചു. ഡ്രൈവര്‍ ഉള്‍പെടെ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.

കങ്കനാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അഡ്യാര്‍കട്ടയില്‍ ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. റെയില്‍വെ ക്രോസിലൂടെ പോവുകയായിരുന്ന കെഎ 19 സി 5811 ടൂറിസ്റ്റ് ബസിലേക്ക് മംഗലാപുരത്ത് നിന്ന് ഹാസനിലേക്ക് പോകുകയായിരുന്നു ഗ്രൂഡ്‌സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബസ് സമീപത്തെ വയലിലേക്ക് മറിഞ്ഞു. ബസിലുണ്ടായിരുന്ന സുലൈഖ(60)യാണ് മരിച്ചത്. ഡ്രൈവറായ ഹരീഷ്(51), യാത്രക്കാരായ ഹുസൈന്‍(25), മുംതാസ് ബീഗം(35) താഹിറ(40), നൂര്‍നിദാല്‍(എട്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നൂര്‍നിദാലിന്റെ നില ഗുരുതരമാണ്. ഡ്രൈവറെക്കൂടാതെ പരിക്കേറ്റവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

One killed, five injured as goods train rams into bus at unauthorized railway crossing,  Goods train rams into mini bus at Adyar, mini tourist bus, crossing the railway track, Moideen Bawa,
സംഭവമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും എത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കിയത്. ബസിനടിയില്‍ കുടങ്ങിയവരെ പുറത്തെടുത്ത് ഉടന്‍ തന്നെ കങ്കനാടി ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുലൈഖയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് മൊയ്തീന് ബാവ എം.എല്‍.എ, മംഗലാപുരം സിറ്റി ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ എന്‍.പ്രകാശ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.

Keywords: One killed, five injured as goods train rams into bus at unauthorized railway crossing,
Goods train rams into mini bus at Adyar, mini tourist bus, crossing the railway track, Moideen Bawa, Mangalore, Train, Obituary, Passenger, Police, Fire, Accident, Injured, bus, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment