Follow KVARTHA on Google news Follow Us!
ad

തെറ്റയിലിന്റെ കിടപ്പറ ദൃശ്യങ്ങളില്‍ മോര്‍ഫിങ് നടന്നിട്ടില്ലെന്ന് കണ്ടെത്തി

ജോസ് തെറ്റയില്‍ എം.എല്‍.എയ്‌ക്കെതിരായ ലൈംഗികാരോപണക്കേസില്‍Thiruvananthapuram, M.L.A., Marriage, Rape, Police, Laptop, Case, Kerala,
തിരുവനന്തപുരം: ജോസ് തെറ്റയില്‍ എം.എല്‍.എയ്‌ക്കെതിരായ ലൈംഗികാരോപണക്കേസില്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.  ജോസ് തെറ്റയില്‍ മകനു വിവാഹാലോചനയുമായി യുവതിയെ സമീപിച്ചതായും അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. വിവാഹാലോചനയുമായി  പോയവരെ ചോദ്യം ചെയ്തപ്പോഴാണ്  ഈ വിവരങ്ങള്‍ ലഭിച്ചത്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പിക്കും.

ജോസ് തെറ്റയില്‍ പീഡിപ്പിച്ചതിന് തെളിവായി യുവതി ഹാജരാക്കിയ ദൃശ്യങ്ങളില്‍ ആറിടത്ത് എഡിറ്റിങ് നടന്നിട്ടുണ്ടെങ്കിലും  മോര്‍ഫിങ് നടന്നിട്ടില്ലെന്നും  പോലീസ് കണ്ടെത്തി. എങ്കിലും ദൃശ്യങ്ങളുടെ ഒറിജിനാലിറ്റി  ഉറപ്പിക്കാന്‍  തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ദൃശ്യങ്ങള്‍  ശാസ്ത്രീയമായി പരിശോധനയ്ക്കയക്കും. പീഡനക്കേസുകളില്‍ ദൃശ്യങ്ങള്‍   പ്രധാനതെളിവല്ലാത്ത സാഹചര്യത്തില്‍ കാണാതായ ലാപ്‌ടോപ്പും ക്യാമറയും ലഭിക്കാത്തതു വലിയ തിരിച്ചടിയാകില്ലെന്നാണു പോലീസ് കരുതുന്നത്. എന്നാല്‍   സിഡിയുടെ ആധികാരികത ഉറപ്പാക്കാന്‍ ഇവ ലഭിക്കുന്നത് നന്നായിരിക്കുമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.

അതേസമയം, പീഡനദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍  യുവതിയെ ഉപദേശിച്ച തൃശൂര്‍ ഒളേരി സ്വദേശിയെ  പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ടു ജോസ് തെറ്റയിലിനെ   ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ലഭിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പിക്കുന്നതിനുള്ള  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണ് പ്രത്യേക അന്വേഷണ സംഘം.
Jose Thettayil, Morphing, Thiruvananthapuram, M.L.A., Marriage, Rape, Police, Laptop, Case, Kerala, National News,Inter National News, World News, Gulf News, Gold News,Educational News, Sports News.
Keywords: Jose Thettayil, Morphing, Thiruvananthapuram, M.L.A., Marriage, Rape, Police, Laptop, Case, Kerala, National News,Inter National News, World News, Gulf News, Gold News,Educational News, Sports News.

Post a Comment