Follow KVARTHA on Google news Follow Us!
ad

ഈജിപ്തില്‍ പ്രസിഡന്റ് വിരുദ്ധ പ്രക്ഷോഭം; 4 പേര്‍ കൊല്ലപ്പെട്ടു

ഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളുംഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളും Mohamed Morsi, Riot,America, Egypt, Killed, President, Report, Passengers, Politics, World, National News,Inter National News, World News, Gulf News, Gold News,Educational News, Sports News.
കെയ്‌റൊ: ഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളും മുര്‍സി വിരുദ്ധരും തമ്മിലുള്ള സംഘര്‍ഷത്തില്‍  ഒരു അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടു. മുര്‍സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഞായറാഴ്ച റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതാണ്  സംഘര്‍ഷം രൂക്ഷമാകാന്‍ കാരണം. സംഘര്‍ഷത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 മുര്‍സി അധികാരത്തിലെത്തിയതിന്റെ ഒന്നാം വാര്‍ഷികമാണ് ഞായറാഴ്ച. വെള്ളിയാഴ്ച നടന്ന പ്രക്ഷോഭത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നൂറ്റന്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉത്തര ഈജിപ്തിലെ അല്കസാന്‍ഡ്രിയയില്‍ പ്രക്ഷോഭകര്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ ഓഫീസ് തീവെച്ച് നശിപ്പിക്കുകയുണ്ടായി.

ആയിരക്കണക്കിന് മുര്‍സി വിരുദ്ധര്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ പ്രക്ഷോഭം തുടരുന്നതായാണ് റിപോര്‍ട്ട്. പ്രക്ഷോഭകരുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടത്. ഈജിപ്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമായതോടെ അമേരിക്കന്‍ പൗരന്‍മാരോട് ഈജിപ്തിലേക്കുള്ള യാത്ര കഴിയുന്നതും ഒഴിവാക്കാന്‍  ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

സംഘര്‍ഷം ആരംഭിച്ചതോടെ ഈജിപ്തില്‍  നിന്നും ഗള്‍ഫ് നാടുകളിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യാത്രക്കാരുടെ ഒഴുക്കാണ്. സാമ്പത്തിക അരക്ഷിതാവസ്ഥയും മുര്‍സിയുടെ ഇസ്ലാമിക ഭരണവുമാണ് പ്രക്ഷോഭത്തിന്റെ മുഖ്യകാരണമായി വിലയിരുത്തപ്പെടുന്നത്.

Mohamed Morsi, Riot,America, Egypt, Killed, President, Report, Passengers, Politics, World, മൂന്ന് പതിറ്റാണ്ടു നീണ്ടു നിന്ന ഹുസ്‌നി മുബാറക്കിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് 2012 ജൂണിലാണ് ഈജിപ്തിലെ ആദ്യ ഇസ്ലാമിസ്റ്റ് പ്രസിഡന്റായി മുഹമ്മദ് മുര്‍സി അധികാരമേറ്റത്. മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് ഹൊസ്‌നി മൊബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് മുസ്ലിം
ബ്രദര്‍ഹുഡ് നേതാവായ മുര്‍സി അധികാരത്തിലെത്തിയത്.

Keywords: Mohamed Morsi, Riot,America, Egypt, Killed, President, Report, Passengers, Politics, World, National News,Inter National News, World News, Gulf News, Gold News,Educational News, Sports News.

Post a Comment