മുഖ്യമന്ത്രിക്കുനേരെ ഡി.വൈ.എഫ്.ഐ - യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ കരിങ്കൊടി

തിരുവനന്തപുരം: പെണ്‍വാണിഭക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ ആലുവ പാലസില്‍ വെച്ചും പിന്നീട് തിരുവനന്തപുരം വിമാത്താവളത്തില്‍ വെച്ചുമാണ്  മുഖ്യമന്ത്രിയെ ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.

ബഹ്‌റിനില്‍ നിന്നും മികച്ച ജനസമ്പര്‍ക്ക പരിപാടിക്കുള്ള യു.എന്‍ പുരസ്‌കാരം ഏറ്റുവാങ്ങി തിരിച്ച് നെടുമ്പാശേരിയില്‍ എത്തിയതിനു ശേഷം വിശ്രമിക്കാനായി ആലുവ പാലസില്‍ എത്തിയപ്പോഴാണ് ഡി.വൈ.എഫ്.ഐ ബ്‌ളോക്ക് സെക്രട്ടറി രാജീവ് സഖറിയ, സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് സാലി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ഡി.വൈ.എസ്.പി അനില്‍കുമാര്‍, സി.ഐ. ഡി. ഹരികുമാര്‍, എസ്.ഐ. പി.ഐ. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. 16 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Oomanchandi, Thiruvananthapuram, Aluva, Airport, Bahrain, Nedumbassery Airport, Award, Arrest, Custody, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.തുടര്‍ന്ന് 10.45ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ
മുഖ്യമന്ത്രിയെ അവിടെ വെച്ചും ഡി.വൈ.എഫ്.ഐക്കാര്‍ കരിങ്കൊടി കാണിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൂടാതെ  യുവമോര്‍ച്ച പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തു നീക്കി.

Keywords: Oomanchandi, Thiruvananthapuram, Aluva, Airport, Bahrain, Nedumbassery Airport, Award, Arrest, Custody, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post