കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ വിജിലന്‍സ് പുതിയ കര്‍മപദ്ധതിയുമായി രംഗത്ത്

തിരുവനന്തപുരം: പ്രധാന കവലകളില്‍ നിലയുറപ്പിച്ച് പരമാവധി യാത്രക്കാരെ കയറ്റി വിട്ട് വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ അനുദിനം നഷ്ടത്തിലാണ്ടുകൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ വകുപ്പിലെ തന്നെ വിജിലന്‍സ് വിഭാഗം പുതിയ കര്‍മപദ്ധതിയുമായി രംഗത്തെത്തി.

നെയ്യാറ്റിന്‍കര മുതല്‍ കാസര്‍കോട് വരെ 10 ദിവസം യാത്രക്കാര്‍ക്ക് സഹായഹസ്തവുമായി 320 ഇന്‍സ്‌പെക്ടര്‍മാരെ രംഗത്തിറക്കാനാണ് പരിപാടി. തിങ്കളാഴ്ച മുതല്‍ പത്ത് ദിവസത്തേയ്ക്ക് രാവിലെ ഏഴരമുതല്‍ പത്തര വരെയും വൈകിട്ട് നാലരമുതല്‍ ആറരവരെയും സംസ്ഥാനത്തെ പ്രധാനപ്പെട്ട 154 കവലകളില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നിലയുറപ്പിക്കും.

KSRTC, Vigilance department, Project, Thiruvananthapuram, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.ഓരോ ബസ് വരുമ്പോഴും അതില്‍ പരമാവധി യാത്രക്കാരുണ്ടെന്ന്
ഉറപ്പുവരുത്തിയ ശേഷമായിരിക്കും സ്‌റ്റോപ്പുകളില്‍ നിന്ന് പോകാന്‍ അനുമതി നല്‍കുകയുള്ളു. ഓര്‍ഡിനറി ബസാണെങ്കില്‍ പരമാവധി മൂന്ന് മിനിറ്റ് കവലകളില്‍ നിര്‍ത്തിയിടാന്‍ നിര്‍ദേശം നല്‍കും. പദ്ധതി വിജയകരമാണെങ്കില്‍ കൂടുതല്‍ കവലകളിലേയ്ക്ക് ഇത് വ്യാപിപ്പിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് ഓഫീസര്‍ എസ്. വസുന്ധരന്‍ പിള്ള അറിയിച്ചു.

Keywords: KSRTC, Vigilance department, Project, Thiruvananthapuram, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

Previous Post Next Post