സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മ

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മ വീണ്ടും രംഗത്തെത്തി. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പോടെ സമാജ് വാദി പാര്‍ട്ടിയുടെ ശവമെടുപ്പ് നടക്കുമെന്നാണ് ബേനി പ്രസാദിന്റെ പുതിയ വാദം. പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ സമാജ് വാദിക്ക്  നാലു സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ട ബേനി പ്രസാദ് ബി.എസ്.പിയെ വാതോരാതെ പ്രശംസിക്കുകയുണ്ടായി.  2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിക്ക് 36 സീറ്റ് ലഭിക്കുമെന്നാണ് ബേനി പ്രസാദിന്റെ പ്രവചനം. നേരത്തെ, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന് തീവ്രവാദ ബന്ധമുണ്ടെന്ന ബേനി പ്രസാദിന്റെ ആരോപണം  വിവാദമായതിനെ തുടര്‍ന്ന്  അദ്ദേഹം ഖേദപ്രകടനം നടത്തിയിരുന്നു.

യു.പി.എ സര്‍ക്കാരില്‍ നിന്ന് ഡി.എം.കെ മന്ത്രിമാര്‍ രാജിവെക്കുകയും മുന്നണിക്കുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്ത സാഹചര്യത്തില്‍ സമാജ് വാദി പാര്‍ട്ടിയും വിട്ടു പോവുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. ഇതിന് ബലം നല്‍കാനായി നവംബറില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്നും മുലായം പറഞ്ഞു. ജനങ്ങളെ പറഞ്ഞു പറ്റിക്കാന്‍ മിടുക്കരായ കോണ്‍ഗ്രസിന്റെ കപടതന്ത്രങ്ങളില്‍ പെട്ടുപോകാതിരിക്കാന്‍
Samajwadi party, Beniprasad varma, Relation, Completed,New Delhi, Criticism, Lok Sabha, Election, Ministers, Resigned, Congress, National,ജാഗ്രത പാലിക്കണമെന്നും മുലായം ജനങ്ങളെ ഉപദേശിക്കുകയുണ്ടായി.

എന്നാല്‍, യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന വിശദീകരണവുമായി പിന്നീട് മുലായം തന്നെ രംഗത്തു വന്നു. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാവാന്‍ ഒന്‍പത് മാസമേ ഉള്ളൂവെന്നും  അതിനാല്‍ പിന്തുണ പിന്‍വലിക്കേണ്ട കാര്യമില്ലെന്നും വെള്ളിയാഴ്ച മുലായം പറഞ്ഞു. മുലായം - കോണ്‍ഗ്രസ് ബന്ധം തണുത്ത് തുടങ്ങുമ്പോഴാണ് ബേനിപ്രസാദിന്റെ പുതിയ വിമര്‍ശനം.

Keywords: Samajwadi party, Beniprasad varma, Relation, Completed,New Delhi, Criticism, Lok Sabha, Election, Ministers, Resigned, Congress, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Beni Prasad predicts 'Funeral procession' for SP after LS polls, Samajwadi Party has betrayed minorities: Beni Prasad Verma

Post a Comment

Previous Post Next Post